Kerala News

ജെയ്ക് സി തോമസിന്റെ വിജയത്തിനായി കേരളാ കോൺഗ്രസ്സ് മാണി വിഭാഗം ഇറക്കിയ പതിനൊന്നിന നിർദ്ദേശങ്ങൾ

Keralanewz.com

LDF ഇൽ എത്തി ,രണ്ടും കല്പിച് അടിമുടി മാറി കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പും

ജൈക് ജയിക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങാൻ അണികളോട് അക്കമിട്ടു നിരത്തി പതിനൊന്നിന നിർദേശവുമായി മാണിസാറിന്റെ പോരാളികൾ എന്ന കേരള കോൺഗ്രസ് എം ഫേസ്ബുക് ഗ്രൂപ്പ്,പോസ്റ്റിന്റെ പൂർണ രൂപം ചുവടെ ചേർക്കുന്നു.

പ്രിയമുള്ളവരേ ,മാണി സാറിന്റെ പോരാളികളെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് അതിന്റെ അവസാന ലാപ്പുകളിലേക്കു എത്തിക്കൊണ്ടിരിക്കുകയാണ് നിങ്ങളെ സ്നേഹപൂർവ്വം ചില കാര്യങ്ങൾ ഓർമിപ്പിക്കട്ടെ

1.ഈ തിരഞ്ഞെടുപ്പ് നമ്മളെ സമ്പന്തച്ചിടത്തോളം ഇടതു മുന്നണിയോട് പ്രത്യേകിച്ച് CPIM നോട് കൂടുതൽ അടുത്ത് നിൽക്കേണ്ട ഒരു അവസരം ആണ് ചരിത്രം തിരുത്തി ജയ്‌ക്ക്‌ ജയിക്കുമ്പോൾ അത് നമ്മുടെ വിജയം ആണ് മറിച്ചായാലും അതും നമ്മുടേതാണ്

2.പുതുപ്പള്ളി മണ്ഡലത്തിലെ പ്രിയപ്പെട്ട പാർട്ടി സുഹൃത്തുക്കൾ ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ ആക്റ്റീവ് ആയി നമ്മുടെ മുന്നണി നേതാക്കളുടെ നിർദേശമനുസരിച്ചു ഗ്രൗണ്ട് വർക്കിനിറങ്ങണം

3.നമ്മുടെ പരിധിയിൽ ഉള്ള ഒരു വീട് പോലും നമ്മൾ ചെല്ലാത്തതായി ബാക്കി ഉണ്ടാവരുത്

4.നമ്മുടെ ഒരു വോട്ട് പോലും ചെയ്യാനോ ,കൊണ്ടുവന്നു ചെയ്യാത്തതോ ആയി ബാക്കി ഇല്ല എന്ന് പൂർണമായി ഉറപ്പു വരുത്തണം

5.മണ്ഡലത്തിന് പുറത്തുള്ളവർ പുതുപ്പള്ളി മണ്ഡലത്തിൽ വോട്ട് ഉള്ള സുഹൃത്തുക്കൾ ,ബന്ധുക്കൾ ,പരിചയക്കാർ എന്നിവരെ എല്ലാം നേരിട്ടോ ഫോണിൽ വിളിച്ചോ ജയിക്കിന് വേണ്ടി വോട്ട് ഉറപ്പിക്കണം

6.സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ നമ്മുടെ വാർത്തകൾ ,പുതുപ്പള്ളിയുടെ പിന്നോക്കാവസ്ഥ തുടങ്ങിയ കാര്യങ്ങൾ പരമാവധി ഷെയർ ചെയ്യുകയും ,കമന്റ് ഇടുകയും ,ലൈക് ചെയ്യുകയും വേണം

7.യാതൊരു കാരണവശാലും പുതുപ്പള്ളിയുടെ പിന്നോക്കാവസ്ഥ എന്ന യഥാർത്ഥ പ്രശ്നത്തിൽ നിന്നും വ്യതിചലിച്ചു കൊണ്ട് വ്യക്തിഹത്യ എന്ന കോൺഗ്രസ് അജണ്ടയിലേക്കു നമ്മൾ വീണു പോകരുത്‌

8.ആരും കടന്നു ചെല്ലാൻ മടിച്ച ഒരു സമയത്തു മണിപ്പൂരിന്റെ തെരുവിലേക്ക് കടന്നു ചെന്ന് അവർക്കു വേണ്ടി ശബ്ദമുയർത്തിയ ഒരു പോരാളി ആണ് ജയ്‌ക്ക്‌ എന്നത് നമ്മൾ മറക്കരുത്‌

9.പുതുപ്പള്ളിയിലെ സർക്കാർ ഓഫീസുകൾക്കും ,റോഡുകൾക്കും ,പാലങ്ങൾക്കും എല്ലാം ഒരു ശാപമോക്ഷം ലഭിക്കണമെങ്കിൽ ,നമ്മുടെ സഹോദരങ്ങളുടെ ജീവിതം സുഗമമാകണമെങ്കിൽ അവിടെ ഇടതുപക്ഷം ജയിക്കേണ്ടത് അനിവാര്യത ആണ്

10.പ്രത്യേകം ഓര്മിക്കേണ്ട ഒരു കാര്യം സൈബർ ഇടങ്ങളിൽ നമ്മളെ ഏറ്റവും കൂടുതൽ വേട്ടയാടുന്നതും ചെയര്മാനെയും കുടുംബത്തെയും (പാലാക്കാരൻ ചേട്ടൻ ,പാൽക്കാരൻ പാലാ )വേട്ടയാടുന്നതും കോൺഗ്രസ് കാരാണ്

11.അവസാന സമയത്തു നമ്മുടെ മാണി സാറിനെ ഇല്ലാത്ത ആരോപണത്തിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയത് കോൺഗ്രസ് ആണ് .അത് മാണി സാറ് തന്നെ നമ്മളോട് പറഞ്ഞിട്ടുമുണ്ടല്ലോ

ഏറ്റവും അവസാനമായി പുതുപ്പള്ളിയിൽ LDF sസഥാനാർഥിക്കുവേണ്ടി അഹോരാത്രം പണിയെടുക്കുന്ന പ്രിയപ്പെട്ട നേതാക്കൾക്കും ,പ്രവർത്തകർക്കും വിജയാശംസകൾ നേരുന്നു നാളയുടെ പുലരി നമുക്കുള്ളതാവട്ടെ ✍✍മാണി സാറിന്റെ പോരാളി

Facebook Comments Box