പുതുപ്പള്ളി തോൽവി വോട്ട് ചോർച്ച സിപിഎം ക്യാമ്പിൽ തന്നെ. സിപിഐ, ബിജെപി വോട്ടുകൾ പോയതും ചാണ്ടി ഉമ്മന്?
കോട്ടയം : പുതുപ്പള്ളി നിയോജകമണ്ഡൽത്തിൽ സിപിഎം തോൽവി പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇത്രയും ദയനീയ തോൽവി ഇടതു ക്യാമ്പിലെ വോട്ട് ചോർച്ച തന്നെ. സിപിഎം കേന്ദ്രത്തിൽ ആണ് ഏറ്റവും കൂടുതൽ വോട്ട് നഷ്ടമായത്. സ്ഥാനാർത്ഥി ജെയ്ക് സി തോമസിന്റെ ബൂത്തിലും, മന്ത്രി വി എൻ വശവന്റെ വീടിരിക്കുന്ന സ്ഥലത്തും 200 റോളും വോട്ടിനു പിന്നിൽ പോയത്, വി എൻ വാസവന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്തേക്കാം.
സിപിഎം ഭരിക്കുന്ന പഞ്ചായത്തുകളിൽ പോലും 5000 ത്തോളും വോട്ടിനു പിന്നിൽ ആണ്.
തോൽവിയുടെ കാരണങ്ങൾ തേടുമ്പോൾ, സഹതാപം എന്നതിലുപരി എൽ ഡീ എഫ് ക്യാമ്പിൽ എന്താ സംഭവിച്ചത് എന്ന് നോക്കാം.
സിപിഐ യുടെ മണ്ഡലത്തിലെ വോട്ടുകൾ ഏരിയ പങ്കും പോയത് യു ഡീ എഫി ലേക്ക് എന്ന് പറയപ്പെടുന്നു. പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ ഒരു ഘട്ടത്തിൽ പോലും സ്ഥാനാർത്ഥിക്ക് വേണ്ടി രംഗത്ത് ഇല്ലായിരുന്നു. ജോസ് കെ മാണി യും മറ്റു ഘടക കക്ഷികളും എല്ലാം പ്രചരണം നേതൃത്രം കൊടുത്തപ്പോളാണ് സിപിഐ യുടെ ഒളിച്ചു കളി എന്ന് വ്യക്തം.
എൽ ഡീ എഫ് ഇന്റെ ബേസ് വോട്ട് എന്നത് 31470 ആണ്. ഇത് മുൻപ് നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പുകൾ, നിയമ സഭാ തിരഞ്ഞെടുപ്പുകൾ ഇവയിൽ നിന്നെല്ലാം വ്യക്തമാണ്. 2021 ഇൽ മാത്രം ആണ് എൽ ഡീ എഫ് സ്ഥാനാർത്ഥി 53000 വോട്ട് പിടിച്ചത്. അതിൽ കേരളാ കോൺഗ്രസ്സ് എം, യാക്കോബായ സഭാ വോട്ടുകൾ എന്നിവയും ഉണ്ട്. കേരളാ കൊണ്ഗ്രെസ്സ് എം ഇന് ഏകദേശം 12000 ത്തോളും വോട്ട് ആണ് മണ്ഡലത്തിൽ ഉള്ളത്. എന്നാൽ ഈ വട്ടം അതിലും കുറവ് വന്നിട്ടുണ്ട്. ഏകദേശം 2000 വോട്ടെങ്കിലും, മറുപക്ഷത്തേക്ക് മാണി അനുഭാവികളുടെ പോയി എന്നാണ് നിഗമനം. യാക്കോബായ സഭയുടെ വോട്ടുകൾ പൂർണ്ണമായും അപ്പുറത്തേക്ക് പോയി. ഇവരെ കൂടാതെ സിപിഎം അനുഭാവികൾ ആയ മണ്ഡലത്തിലെ ക്രിസ്ത്യൻ വോട്ടുകൾ ആണ് ഈ വട്ടം യു ഡീ എഫിന് പോയത്. കത്തോലിക്കാ, യാക്കോബായ, ഓർത്തഡോക്സ്, പന്തകൊസ്തു സഭകളുടെ എല്ലാം സിപിഎം അനുഭാവ വോട്ടുകൾ ലഭിച്ചിട്ടില്ല.
കാരണം ഞെട്ടിപ്പിക്കുന്നതാണ്. ലവ് ജിഹാദ് വിഷയത്തിൽ ഉള്ള സിപിഎം ന്റെ മൗനവും, അമിതമായ മുസ്ലിം പ്രീണനം ഇവയാണ് ക്രിസ്ത്യൻ മേഖലയിൽ തിരിച്ചടി ആയത്. 2020 പഞ്ചായത്ത് തിരഞ്ഞെടുപ്പോടെ ഈ മേഖലയിലെ വൈദിക, കന്യസ്ത്രീകൾ അടക്കം സിപിഎം അനുകൂല നിലപാട് ആയിരുന്നു. എന്നാൽ പിന്നീട് നടന്ന അമിതമായ മുസ്ലിം പ്രീണനം സിപിഎം നോട് ക്രിസ്ത്യൻ, ഹിന്ദു വിഭാഗങ്ങൾക് അകൽച്ച ഉണ്ടാക്കി. അതു പിന്നീട് വോട്ട് ആയി തിരിഞ്ഞു കുത്തി. അത് വേണ്ട രീതിയിൽ മുതലെടുക്കാൻ കോൺഗ്രസ്സ് വിജയിക്കുകയും ചെയ്തു. ഇതേ കാരണത്താൽ ഹിന്ദു വോട്ടുകളും സിപിഎം നെ കൈവിടട്ടു. ഏകദേശം 5000 ത്തിലധികം സിപിഎം അനുഭാവ വോട്ടുകൾ കോൺഗ്രസിലേക്ക് പോയിട്ടുണ്ട്. കേരളാ കോൺഗ്രസ്സ് എം നു മണ്ഡലത്തിൽ 8000 ത്തോളും മെമ്പർ ഷിപ് ആണുള്ളത്. അതിൽ ഭൂരിഭാഗവും ലഭിച്ചു എങ്കിലും,2000 ത്തിനു മുകളിൽ വോട്ടുകൾ കോൺഗ്രസ്സ് സ്ഥനാർത്ഥിക്ക് പോയതിനു പിന്നിൽ ലവ് ജിഹാദ് പോലെയുള്ള വിഷയങ്ങൾ ഉണ്ട് താനും.
കോട്ടയം സ്വദേശിയും മുൻ തിരുവമ്പാടി എം എൽ എ യുമായിരുന്ന ജോർജ് എം തോമസിനെ സസ്‌പെൻഡ് ചെയ്ത നടപടി, പാർട്ടിയിലെ ക്രിസ്ത്യൻ വിഭാഗത്തെ വേദനിപ്പിച്ചിട്ടുണ്ട്. അമിതമായ മുസ്ലിം പ്രീണനം ആണ് സിപിഎം നടത്തുന്നത് എന്നാണ് പാർട്ടി പ്രവർത്തകരിൽ പൊതുവെ ഉള്ള വികാരം. എന്നാൽ പാർട്ടി മേൽ കമ്മിറ്റികൾ ആവട്ടെ അണികളുടെ വികാരം മാനിക്കുന്നുമില്ല.
ഗണപതി മിത് ആണെന്നുള്ള സ്പീക്കർ ഷംസീർ നടത്തിയ പരാമർശവും ഹിന്ദു വോട്ടുകൾ നഷ്‍ടപ്പെടുത്തി. പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ നടത്തിയ അനവസരത്തിൽ ഉള്ള പള്ളി ബാർ ആക്കി എന്നുള്ള പരാമർശം പോലും പുതുപ്പള്ളിയിൽ ചർച്ച ആയിട്ടുണ്ട്.
ചുരുക്കത്തിൽ സിപിഎം നേതാക്കളുടെ സംസാര രീതിയും, നയങ്ങളും തന്നെയാണ് പുതുപ്പള്ളിയിലെ ദയനീയ തോൽവിക്ക് പിന്നിൽ.