Wed. May 15th, 2024

കേട്ട വാര്‍ത്ത ശരിയാകല്ലേ എന്ന് ഞാൻ പ്രാര്‍ത്ഥിച്ചു, കനിഹ

By admin Sep 12, 2023
Keralanewz.com

നിരവധി ആരാധകരുള്ള താരമാണ് കനിഹ. തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചിരിക്കുന്നത്.
അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാനും താരത്തിന്ക ഴിഞ്ഞു . അത് കൊണ്ട് തന്നെ താരം വലിയ രീതിയില്‍ തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. മലയാളത്തില്‍ നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. അത് കൊണ്ട് തന്നെ താരത്തിന് നിരവധി മലയാളി ആരാധകരും ഉണ്ട്. സിനിമയില്‍ മാത്രമല്ല, സീരിയലിലും സജീവമാണ് താരം. ഇപ്പോള്‍ ഒരു തമിഴ് സീരിയലില്‍ അഭിനയിച്ച്‌ വരുകയാണ് കനിഹ.
തന്റെ വിശേഷങ്ങള്‍ എല്ലാം താരം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങള്‍ എല്ലാം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ കഴിഞ്ഞ ദിവസം സംവിധായകനെ മാരിമുത്തു മരണപ്പെട്ട വിഷമത്തില്‍ കനിഹ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കനിഹ ഇപ്പോള്‍ അഭിനയിക്കുന്ന തമിഴ് സീരിയലില്‍ വില്ലൻ വേഷത്തില്‍ എത്തുന്ന നടൻ ആണ് മാരിമുത്തു. ഇരുവരും വളരെ അടുത്ത സൗഹൃദത്തിലും ആയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ജയിലര്‍ എന്ന ചിത്രത്തിലും മാരിമുത്തു ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.
കനിഹയുടെ പോസ്റ്റ് ഇങ്ങനെ, മാരിമുത്തു സാര്‍ കുഴഞ്ഞു വീണു എന്ന് കേട്ടപ്പോള്‍ അതൊരു വ്യാജ വാര്‍ത്തയായിരിക്കണേ എന്നാണ് പ്രാര്‍ഥിച്ചത്. എന്നാല്‍ അത് സത്യമാണെങ്കില്‍ അദ്ദേഹത്തിന് ഒന്നും വരുത്തരുതേ എന്നും പ്രാര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇത്രപെട്ടെന്ന് അദ്ദേഹം ഞങ്ങളെ എല്ലാം ഉപേക്ഷിച്ച്‌ പോകുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. രാവിലെ ഷൂട്ടിന് വേണ്ടി വീട്ടില്‍ ഭര്‍ത്താവിനോടും മകനോടും സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങിയതായിരുന്നു താൻ. എന്നാല്‍ അന്ന് ഇത് പോലൊരു വാര്‍ത്ത കേള്‍ക്കേണ്ടി വരുമെന്ന് കരുതിയില്ല . നിങ്ങളെ ഞങ്ങള്‍ ഒരുപാട് മിസ് ചെയ്യും മാരി മുത്തു സര്‍ എന്നാണ് കനിഹ പറയുന്നത്.

Facebook Comments Box

By admin

Related Post