കൊച്ചിയില്‍ അച്ഛനും അമ്മയും രണ്ട് ആണ്‍മക്കളും മരിച്ച നിലയില്‍
കൊച്ചി: കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കടമക്കുടി സ്വദേശി നിജോ (39), ഭാര്യ ശില്‍പ (32), മക്കളായ ഏബല്‍ (7) ആരോണ്‍ (5) എന്നിവരാണ് മരിച്ചത്.
സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. രണ്ട് ആണ്‍കുട്ടികള്‍ക്കും വിഷം നല്‍കിയ ശേഷം അച്ഛനും അമ്മയും തൂങ്ങി മരിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
ഇന്ന് പുലര്‍ച്ചെയാണ് നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ശില്‍പ വിദേശത്താണ് ജോലി ചെയ്തിരുന്നത്. നിജോ കടമക്കുടിയില്‍ തന്നെ കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്നു. കഴിഞ്ഞ ദിവസമാണ് വിദേശത്ത് നിന്ന് ശില്‍പ അവധിക്ക് നാട്ടിലെത്തിയത്. കടമക്കുടിയിലെ വീട്ടില്‍ പൊലീസ് ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിക്കുകയാണ്. നാല് മൃതദേഹങ്ങളും പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.