International News

സ്വര്‍ണത്തില്‍ നിര്‍മ്മിച്ച ബാത്ത്‌ടബ്ബ്, മാര്‍ബിളിന് മാത്രം ചെലവായത് 200 കോടിയിലേറെ രൂപ, ദുബായിലെ ഏറ്റവും ചെലവേറിയ വീടിന്റെ വില കേട്ടാല്‍ ആരായാലും ഞെട്ടും

Keralanewz.com

മാര്‍ബിള്‍ പാലസ് എന്ന് വിളിക്കപ്പെടുന്ന ദുബായിലെ ആഡംബര ഭവനം ഇപ്പോള്‍ ചര്‍ച്ചയാകുന്നത് അതിന്റെ വിലയുമായി ബന്ധപ്പെട്ടാണ്.
പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച്‌ 204 മില്യണ്‍ ഡോളറിന് അഥവാ 1671 കോടി രൂപയാണ് വിലയിട്ടിരിക്കുന്നത്. . സോത്ത് ബൈസ് ഇന്റര്‍നാഷണല്‍ റിയാലിറ്റിയുടെ വെബ്‌സൈറ്റിലൂടെയാണ് വസ്തുവിന്റെ വില്പന നടത്തിയത്..

ദുബായിലെ എമിറേറ്റ്സ് ഹില്‍സിലാണ് 70000 ചതുരശ്ര അടി വിസ്തൃതിയില്‍ കൊട്ടാര സമാനമായ വീട് സ്ഥിതിചെയ്യുന്നത്. ആകെ അഞ്ച് കിടപ്പുമുറികള്‍ മാത്രമാണ് ബംഗ്ലാവില്‍ ഉള്ളത്. 4000 ചതുരശ്ര അടിയിലാണ് പ്രധാന കിടപ്പുമുറി സജ്ജീകരിച്ചിരിക്കുന്നത്. പാരീസിലെ പൗരാണിക കെട്ടിടങ്ങളില്‍ നിന്ന് പ്രചോദനംഉള്‍ക്കൊണ്ടാണ് വീടിന്റെ നിര്‍മ്മാണം. 15 കാറുകള്‍ വരെ സൂക്ഷിക്കാവുന്ന ഗാരേജ്, കോറല്‍ ലീഫ് അക്വേറിയം, ഡൈനിംഗ്, വിനോദമുറികള്‍
എന്നിവയും ഉണ്ട്. ഏകദേശം 80100 ദശലക്ഷം ദിര്‍ഹം വിലമതിക്കുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മാര്‍ബിള്‍ ഉപയോഗിച്ചാണ് കൊട്ടാരം നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാക്കാൻ 12 വര്‍ഷമെടുത്തു, 2018ലാണ് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്.

മാളികയുടെ പ്രധാന നിലയില്‍ ഒരു ഇൻഡോര്‍ പൂള്‍, സ്റ്റീം റൂം സോന, 24 കാരറ്റ് സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച ഒരു ബാത്ത് ടബ്ബ് എന്നിവയും അടങ്ങിയിട്ടുണ്ട്. 19ാം നൂറ്റാണ്ടിലെയും 20ആം നൂറ്റാണ്ടിലെയും പ്രതിമകളും പെയിന്റിംഗുകളും ഉടമയുടെ സ്വകാര്യ കലാ ശേഖരത്തില്‍ നിന്നുള്ള ഏകദേശം 400 വസ്തുക്കള്‍ കൊണ്ടും വീട് അലങ്കരിച്ചിട്ടുണ്ട്. വാങ്ങുന്നയാള്‍ക്ക് ഇവയോടൊപ്പം ഫര്‍ണിച്ചറുകളും ലഭിക്കും. അതേസമയം ഇതിന് പ്രത്യേക വില നല്‍കേണ്ടി വരും. ഈ വീട് വാങ്ങുന്നതിനായി ഇന്ത്യക്കാരനുള്‍പ്പെടേയുള്ളവര്‍ വന്നതായും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു

Facebook Comments Box