Kerala News

ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന: കെ .ബി.ഗണേഷ് കുമാറിൻ്റെ കോലം കത്തിച്ചു

Keralanewz.com

കല്‍പ്പറ്റ : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ സോളാര്‍ കേസിന്റെ ഭാഗമായി ഗൂഡാലേചന നടത്തിയ കെ.ബി. ഗണേഷ്കുമാര്‍ എം എല്‍ എ ക്കെതിരെ സി ബി ഐ റിപ്പോര്‍ട്ട് കോടതില്‍ സമര്‍പ്പിച്ച സാഹചര്യത്തില്‍ ഗണേഷ് കുമാറിനെതിരെ ക്രിമിനല്‍ കേസെടുക്കണമന്ന് ആവശ്യപ്പെട്ട് കര്‍ഷക കോണ്‍ഗ്ഗ്രസ്സ് കല്‍പ്പറ്റ മണ്ഡലം കമ്മിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
ഗണേഷ് കുമാറിൻ്റെ കോലവും കത്തിച്ചു.

നിലവില്‍ കേസ് അന്വേഷിക്കുന്ന സി ബി ഐ ഗൂഡാലേചന ശരിവെക്കുന്ന രീതിയിലുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച സാഹചര്യത്തില്‍ സത്യപ്രതിജ്ഞ ലംഘനമാണ് ഗണേഷ് കുമാര്‍ നടത്തിയിട്ടുള്ളത്. അത്തരം സാഹചര്യത്തില്‍ തല്‍സ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രധിഷേധ യോഗത്തില്‍ പി കെ മുരളി അധ്യക്ഷത വഹിച്ചു. സാലിറാട്ടക്കൊല്ലി ഉദ്ഘാടനം ചെയ്തു., എം പി വിനോദ് , ആര്‍ രാജൻ , ഇ വി എബ്രഹാം ,വാസു മുണ്ടേരി , ബാബു നെടുങ്ങോട് , എം എം മാത്യു , ബാബു പി മാത്യു , രാജൻ കെ, ബാലൻ എം , ആല്‍ബര്‍ട്ട് ആന്റണി , കെ കെ മുഹമ്മദാലി, ഷാഹിര്‍ ഗൂഡ്ലായ് ,ജയപ്രസാദ് മണിയങ്കോട് എന്നിവര്‍ നേതൃത്വം നല്‍കി

Facebook Comments Box