Films

തൃഷയെ വിവാഹം കഴിക്കുന്ന മലയാള സിനിമാ നിര്‍മാതാവ് ആര് ..? അഭ്യൂഹങ്ങള്‍ അനവധി

Keralanewz.com

തെന്നിന്ത്യൻ സിനിമാലോകത്തെ ഇഷ്ട നായികയാണ് തൃഷ. രണ്ട് പതിറ്റാണ്ടിലേറെയായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് താരം.
40ാം വയസിലും അവിവാഹിതയായി തുടരുന്ന തൃഷയെക്കുറിച്ച്‌ പല അഭ്യൂഹങ്ങളും പ്രചരിക്കാറുണ്ട്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് തൃഷയുടെ വിവാഹവാര്‍ത്തകളാണ്.

മലയാള നിര്‍മാതാവുമായി താരം വിവാഹത്തിനൊരുങ്ങുന്നു എന്നാണ് ദേശിയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. എന്നാല്‍ നിര്‍മാതാവിന്റെ പേരോ വിവാഹത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ പുറത്തുവന്നിട്ടില്ല. വിവാഹത്തേക്കുറിച്ചുള്ള പ്രഖ്യാപനം വൈകാതെ എത്തുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച്‌ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എന്തായാലും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാവുകയാണ് പ്രിയ നടിയുടെ വിവാഹവാര്‍ത്ത.

വ്യവസായിയുമായ വരുണ്‍ മണിയനുമായി 2015ല്‍ തൃഷയുടെ വിവാഹനിശ്ചയം നടന്നിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. എന്നാല്‍ വിവാഹ നിശ്ചയം കഴിഞ്ഞ് മൂന്ന് മാസത്തിനുശേഷം അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഇരുകൂട്ടരും വിവാഹത്തില്‍ നിന്നും പിന്മാറി.

വിവാഹശേഷം തൃഷ അഭിനയം നിര്‍ത്തണമെന്ന് വരുണ്‍ ആഗ്രഹിച്ചിരുന്നു എന്നും നടൻ ധനുഷുമായുള്ള ബന്ധവും പ്രശ്നങ്ങള്‍ക്ക് കാരണമായി എന്നെല്ലാമാണ് അക്കാലത്ത് തൃഷയുടെ വിവാഹം മുടങ്ങാനുള്ള കാരണമായി പ്രചരിച്ചിരുന്നത്. 2020ല്‍ നടന്‍ ചിമ്ബുവുമായി വിവാഹിതയാകുന്നു എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇത് ചിമ്ബുവിന്റെ മാതാപിതാക്കള്‍ തള്ളുകയായിരുന്നു.
അതുപോലെ തന്നെ ബാഹുബലി താരം റാണാ ദഗുബാട്ടിയും തൃഷയും തമ്മിലുള്ള പ്രണയം ഒരുകാലത്ത് സിനിമാലോകത്ത് വലിയ ചര്‍ച്ചയായിരുന്നു.

കുറച്ച്‌ കാലങ്ങള്‍ക്ക് ശേഷം ഇരുവരും വേര്‍പിരിഞ്ഞുവെന്ന പ്രചരണവും ശക്തമായി. എന്നാല്‍ തൃഷയോ റാണയോ തങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകളോട് പ്രതികരിച്ചില്ല. എന്നാല്‍ അടുത്തിടെ ബാളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ അവതാരകനായ ‘കോഫി വിത്ത് കരണ്‍’ എന്ന ചാറ്റ് ഷോയില്‍ റാണാ ആ രഹസ്യം പങ്കുവച്ചു.

പത്ത് വര്‍ഷങ്ങളോളം തൃഷ തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും പിന്നീട് പ്രണയത്തിലായെന്നും റാണ പറഞ്ഞു. പക്ഷെ ആ ബന്ധം വിചാരിച്ച പോലെ മുന്നോട്ടുപോയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Facebook Comments Box