Films

നടൻ ദിലീപ് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍; അഭീഷ്ട സിദ്ധിക്കും കുടുംബ ഐശ്വര്യത്തിനുമായി വള്ളസദ്യ വഴിപാടായി സമര്‍പ്പിച്ചു

Keralanewz.com

പത്തനംതിട്ട: അഭീഷ്ട സിദ്ധിക്കും കുടുംബ ഐശ്വര്യത്തിനും വേണ്ടി വള്ളസദ്യ വഴിപാടായി സമര്‍പ്പിച്ച്‌ സിനിമ താരം ദിലീപ്.
ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്ര സന്നിധിയില്‍ ഉമയാറ്റുകര പള്ളിയോടത്തിനാണ് ഭക്ത്യാദരപൂര്‍വ്വം സദ്യ വിളമ്ബിയത്. ദക്ഷിണ സമര്‍പ്പിച്ച ദിലീപ്, പള്ളിയോടത്തില്‍ ആറന്മുളയില്‍ എത്തി ദര്‍ശനം നടത്തുകയും ചെയ്തു.

വോയ്സ് ഓഫ് സത്യനാഥന്‍ എന്ന സിനിമയാണ് ദിലീപിന്‍റേതായി ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ. റാഫി ആയിരുന്നു ചിത്രത്തിന്‍റെ സംവിധാനം. ഒരിടവേളയ്ക്ക് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടില്‍ എത്തിയ ചിത്രത്തിന് വന്‍ പ്രേക്ഷക പ്രശംസയാണ് നേടാനായത്.

ദിലീപിനൊപ്പം ജോജു ജോര്‍ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയര്‍ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദ്ദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആന്റണി, രമേശ് പിഷാരടി, ജനാര്‍ദ്ദനൻ, ബോബൻ സാമുവല്‍, ബെന്നി പി നായരമ്ബലം, ഫൈസല്‍, ഉണ്ണിരാജ, വീണ നന്ദകുമാര്‍, സ്മിനു സിജോ, അംബിക മോഹൻ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നിരുന്നു.

Facebook Comments Box