Fri. May 10th, 2024

19 ആം ഏഷ്യൻ ഗെയിംസിൽ മാറ്റുരക്കാൻ കല്ലറയുടെ പ്രിയ കർഷക പുത്രി മാർഗരറ്റ് മരിയ റെജിയും .

By admin Sep 27, 2023
Keralanewz.com

കോട്ടയം : 19-ാം ഏഷ്യൻ ഗയിംസ് ചൈനയിലെ ഹാഗ് ച്യൂ നഗരത്തിൽ പുരോഗമിയ്ക്കുമ്പോൾ കോട്ടയം ജില്ലയിലെ കാർഷികഗ്രാമമായ കല്ലറയിൽ നിന്ന് കല്ലറക്കാരുടെ പ്രീയപ്പെട്ട മകൾ … മർഗ്ഗർറ്റ് മരിയ റെജി. ഭാരത്തിലെ 140 കോടി ജനങ്ങളുടെ പ്രാർത്ഥനയോടെ നാളെ ഇൻഡ്യയുടെ ജഴ്സി അണിഞ്ഞ് തായ്ക്കോണ്ടയുടെ ഗോദയിലേയ്ക്ക് ചുവട് വയ്ക്കുകയാണ്. കോട്ടയം ജില്ലയിലെ കർഷക ഗ്രാമമായ കല്ലറയുടെ യശ്ശസ്സ് നിരവധി അന്താരാഷ്ട്ര വേദികളിൽ ഉയർത്തിപ്പിടിക്കാൻ മാർഗരറ്റിന് കഴിഞ്ഞിട്ടുണ്ട്. നാളെ പങ്കെടുക്കുന്ന മത്സരത്തിന്റെ ഫലപ്രഖ്യാപന വേദിയിൽ നമ്മുടെ ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ ഭാരതത്തിന്റെ ത്രിവർണ്ണ പതാക ആകാശ നഭസ്സിലേയ്ക്ക് ഉയർത്താൻ മാർഗരറ്റിന് കഴിയട്ടെ എന്ന പ്രാർത്ഥനയോടെ കല്ലറക്കാർ പേരറിയാവുന്ന എല്ലാ ദൈവങ്ങൾക്കും നേർച്ച കാഴ്ചകൾ നടത്തി കാത്തിരിക്കുകയാണ്.

വനിതകളുടെ 67 കിലോഗ്രാം വി ഭാഗത്തിലാണ് മാർഗരറ്റ് മത്സരിക്കുന്നത്. ഡൽഹി സ്വദേശി ശിവം ത്യാഗി 80 കിലോഗ്രാം ഇനത്തിലും മത്സരിക്കുന്നു.

ദേശീയ തായ്കൊണ്ടാ ഫെഡറേഷനിലെ ചേരിപ്പോരു മൂലമാണ് ഇന്ത്യൻ താരങ്ങളുടെ യാത്ര അവസാന നിമിഷം വരെ അനിശ്ചിതത്വത്തിലായത്. അധികാരത്തർക്കത്തിൽ ഫെഡറേഷൻ ഈയിടെ രണ്ടായി പിളർന്നിരുന്നു. രണ്ടു വിഭാഗവും 10 പേരടങ്ങുന്ന ലിസ്റ്റ് സമർപ്പിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. അവസാനം ടോപ്പ് റാങ്കിംഗിലുള്ള രണ്ട് പേരെ ഏഷ്യൻ ഗെയിംസിൽ പങ്കെടുപ്പിക്കുവാൻ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് മാർഗ്ഗരറ്റിനും ശിവത്തിനും മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള അവസരം ലഭിച്ചത്.

Facebook Comments Box

By admin

Related Post