Kerala News

മഴ കുറഞ്ഞു, വെള്ളക്കെട്ടൊഴിഞ്ഞു

Keralanewz.com

കൊച്ചി: മൂന്ന് ദിവസമായി ജില്ലയില്‍ തോരാതെ പെയ്ത മഴയ്ക്ക് ഇന്നലെ താത്കാലിക ശമനം. ഇന്നലെ നഗരത്തിലും മറ്റിടങ്ങളിലും കിഴക്കൻ പ്രദേശങ്ങളിലുമെല്ലാം ഇടവിട്ട് മാത്രമാണ് മഴ പെയ്തത്.
ഇതോടെ നഗരത്തിലെ വിവിധ റോഡുകളിലുണ്ടായ വെള്ളക്കെട്ട് പൂര്‍ണമായി ഒഴിഞ്ഞു.

അതേസമയം, കമ്മട്ടിപ്പാടം, ഉദയാ കോളനി, പി. ആൻഡ് ടി കോളനി എന്നിവിടങ്ങളില്‍ നിന്ന് വെള്ളം സാവധാനമാണ് തിരിച്ചിറങ്ങുന്നത്. തൃക്കാക്കര ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ റോഡിലേക്ക് വീണ മരങ്ങള്‍ അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് മുറിച്ചു നീക്കി. ഇന്നലെ ജില്ലയിലെങ്ങും കാര്യമായ അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തില്ല.

മഴ കനത്താലും ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം അറിയിച്ചു

Facebook Comments Box