Films

‘അതിനെ കുറിച്ച്‌ പറയാൻ പോലും പേടി, വളച്ചൊടിക്കുമ്ബോള്‍ അവര്‍ ഓര്‍ക്കണം.’; മനസ് തുറന്ന് നടി നിഷ സാരംഗ്

Keralanewz.com

ബാലും നീലവും മക്കളും തൊട്ടടുത്ത വീട്ടിലുള്ളവരെ പോലെയാണ് മലയാളികള്‍ക്ക്. സീരിയലാണെങ്കിലും ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കഥാപരിസരം കൊണ്ടാണ് ഉപ്പും മുളകും പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായത്.
ഒരിക്കല്‍ നിര്‍ത്തി വച്ചിട്ടും പ്രേക്ഷകരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഉപ്പും മുളകും വീണ്ടും ആരംഭിക്കുകയായിരുന്നു. ഇപ്പോള്‍ തന്റെ പേരില്‍ വന്ന വ്യാജ വാര്‍ത്തക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ് ഉപ്പും മുളകിലെ നീലുവായി അഭിനയിക്കുന്ന നിഷ സാരംഗ്. തനിക്ക് വിവാഹാലോചന നടക്കുന്നുവെന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെയാണ് നിഷ തുറന്നടിക്കുകയായിരുന്നു.
ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ൻമെന്റിന് വേണ്ടി നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. കുട്ടിക്ക് വിവാഹാലോചന വന്നതിനെക്കുറിച്ചാണ് പറയുന്നതെങ്കിലും വരുന്നത് വേറെ വാര്‍ത്തയായിരിക്കും. പെണ്‍കുട്ടികളുള്ള വീടാണെങ്കില്‍ ആളുകള്‍ വിവാഹാലോചനയുമായി വരും. പക്ഷേ അത് ചാനലില്‍ എടുത്തിടുന്നത് തനിക്ക് വിവാഹാലോചന എന്നായിരിക്കും. അങ്ങനെ സംഭവിച്ചു. അങ്ങനെ വന്നതിനാല്‍ അതേക്കുറിച്ച്‌ പറയാൻ പോലും പേടിയാണ് ഇപ്പോഴെന്ന് നിഷ പറഞ്ഞു. നമ്മുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനാണ് അഭിമുഖം നല്‍കുന്നത്. പച്ചയായി തന്നെ കാര്യങ്ങള്‍ പറയും.
എന്നാല്‍, അത് വളച്ചൊടിക്കുമ്ബോള്‍ നമുക്കൊരു കുടുംബമുണ്ടെന്നും ബന്ധങ്ങളുണ്ടെന്നും അതില്‍ വിള്ളലുണ്ടാകും എന്നൊന്നും അവര്‍ ചിന്തിക്കുന്നില്ല. അതുകൊണ്ടാണ് അതേക്കുറിച്ച്‌ പറയുമ്ബോള്‍ തന്നെ പേടിയെന്നും നിഷ കൂട്ടിച്ചേര്‍ത്തു. നടി കൂടിയായ അനു ജോസഫിന് നല്‍കിയ അഭിമുഖത്തില്‍ മകള്‍ക്ക് വിവാഹാലോചന വരുന്ന കാര്യം നിഷ പറഞ്ഞിരുന്നു. ഒറ്റയ്ക്ക് ജീവിക്കുന്നതിനെക്കുറിച്ച്‌ അനു ചോദിച്ചിരുന്നു. മകള്‍ക്ക് താൻ ഒറ്റയ്ക്കാണ് എന്നൊരു വിഷമം എപ്പോഴുമുണ്ട്. അമ്മയെന്നെ കല്യാണം കഴിപ്പിക്കാൻ നോക്കണ്ട ഞാൻ അമ്മയുടെ കൂടെ തന്നെയുണ്ടാകും എന്നാണ് അവള്‍ പറയുന്നതെന്നാണ് താരം പറഞ്ഞത്.

Facebook Comments Box