Fri. May 17th, 2024

പ്രായം നാല്‍പതിനോ‌ട‌ടുത്തു, കുഞ്ഞുങ്ങള്‍ വേണ്ടേ?; ഒടുവില്‍ മറുപടി നല്‍കാൻ ദീപിക പദുകോണും രണ്‍വീറും

By admin Oct 13, 2023
Keralanewz.com

ബോളിവുഡിലെ പ്രിയ താര ദമ്ബതികളാണ് രണ്‍വീര്‍ സിംഗും ദീപിക പദുകോണും. താരമൂല്യവും അഭിനയ മികവും രണ്ട് പേരെയും സിനിമാ രംഗത്തെ മാറ്റി നിര്‍ത്താൻ പറ്റാത്ത സാന്നിധ്യമാക്കുന്നു
നിരവധി ഹിറ്റ് സിനിമകളില്‍ രണ്‍വീറും ദീപികയും ഒരുമിച്ച്‌ അഭിനയിച്ചിട്ടുണ്ട്. രാം ലീല എന്ന സിനിമയിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച്‌ അഭിനയിച്ചത്. 2013 ല്‍ പുറത്തിറങ്ങിയ സിനിമ മികച്ച വിജയം കൈവരിച്ചു. പിന്നീട് ബാജിരാവോ മസ്താനി, പദ്മാവത്, 83 എന്നീ സിനിമകളില്‍ ഇവര്‍ ഒരുമിച്ചെത്തി.
രാം ലീലയുടെ സെറ്റില്‍ വെച്ചാണ് ദീപിക രണ്‍വീറുമായി അടുക്കുന്നത്. നേരത്തെയുള്ള പ്രണയത്തകര്‍ച്ചകള്‍ കാരണം രണ്‍വീറുമായുള്ള ബന്ധം ദീപിക തു‌ടക്കത്തില്‍ കാര്യമായി എടുത്തിരുന്നില്ല. എന്നാല്‍ പതിയെ ഇരുവരും കൂടുതല്‍ അടുത്തു. 2018 ല്‍ ദീപികയും രണ്‍വീറും വിവാഹിതരാവുകയും ചെയ്തു. വിവാഹത്തിന് ശേഷം താര ദമ്ബതികളെക്കുറിച്ച്‌ പല ഗോസിപ്പുകളും വന്നു. വിവാഹമോചനത്തിനാരുങ്ങുന്നു എന്നായിരുന്നു ഇതിലൊരു ഗോസിപ്പ്. എന്നാല്‍ കുറച്ച്‌ നാളുകള്‍ക്കുള്ളില്‍ ഈ അഭ്യൂഹം കെട്ടടങ്ങി.

വിവാഹമോചന ഗോസിപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളെക്കുറിച്ച്‌ തുറന്ന് സംസാരിക്കാനൊരുങ്ങുകയാണ് രണ്‍വീറും ദീപികയും. കോഫി വിത്ത് കരണിന്റെ പുതിയ സീസണില്‍ രണ്ട് പേരും അതിഥിയായെത്തുന്നുണ്ട്. ഷോയില്‍ താരദമ്ബതികള്‍ ഇതേക്കുറിച്ച്‌ സംസാരിക്കുമെന്നാണ് വിവരം. ഒപ്പം ആരാധകര്‍ക്ക് ഏറെനാളായുള്ള ചോദ്യത്തിന് മറുപടി നല്‍കും. മാതാപിതാക്കളാകാൻ ഒരുങ്ങുന്നുണ്ടോ എന്ന ചോദ്യത്തിലാണ് രണ്‍വീറും ദീപികയും വ്യക്തത വരുത്തുക.
വിവാഹം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയാകാറായെങ്കിലും താരങ്ങള്‍ കുഞ്ഞുങ്ങളെക്കുറിച്ച്‌ ആലോചിക്കുന്നില്ലെന്ന് ആരാധകര്‍ക്ക് പരാതിയുണ്ട്. കരിയറിലെ തിരക്കുകള്‍ കാരണം കുഞ്ഞെന്ന സ്വപ്നം മാറ്റി വെക്കുന്നതാണെന്ന് സൂചനകളും വന്നു. മുപ്പത്തിയേഴുകാരിയാണ് ദീപിക പദുകോണ്‍. രണ്‍വീറിന്റെ പ്രായം മുപ്പത്തിയെ‌ട്ടും. പ്രായം നാല്‍പതിനോടുത്തി‌ട്ടും അച്ഛനമ്മമാരാകാത്തതാണ് ആരാധകരെ ചോദ്യങ്ങള്‍ക്ക് കാരണം. കുഞ്ഞുങ്ങള്‍ വേണമെന്ന് ആഗ്രഹിക്കുന്നതായി നേരത്തെ രണ്ട് പേരും തുറന്ന് പറഞ്ഞിട്ടുണ്ട്.

Facebook Comments Box

By admin

Related Post