Tue. Apr 23rd, 2024

കടയിൽ നിന്ന് ബില്ലു വാങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിയ്ക്കുക,ഇന്നു മുതൽ പ്രളയ സെസ് ഇല്ല, കാറിനും ടിവിയ്ക്കും ഫ്രിഡ്ജിനും മൊബൈൽ ഫോണിനുമടക്കം വില കുറയും

By admin Aug 1, 2021 #news
Keralanewz.com

തിരുവനന്തപുരം:സംസ്ഥാനം പ്രളയ സെസ് പിൻവലിച്ചതോടെ ആയിരത്തിലധികം ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ഇന്നു മുതൽ വില കുറയും. ഗൃഹോപകരണങ്ങൾക്കും ഇൻഷുറൻസ് അടക്കമുള്ള സേവനങ്ങൾക്കും വില കുറയുകയാണ്. കാറുകൾക്ക് നാലായിരം രൂപ മുതൽ കുറവുണ്ടാകും. പുതിയ വാഹനങ്ങളുടെ വാഹനനികുതിയിലും സെസ് ഒഴിവായത് പ്രതിഫലിക്കും.
കോവിഡ് പ്രതിസന്ധിക്കാലത്ത് ജനങ്ങൾക്കാശ്വാസവും വിപണിക്ക് ഉണർവും നൽകുന്നതാണ് പ്രളയ സെസ് പിൻവലിക്കാനുള്ള തീരുമാനം

കഴിഞ്ഞ രണ്ട് വർഷമായി ടിവി ഫ്രിഡ്ജ്, എസി തുടങ്ങീ ചെറുതും വലുതുമായ വീട്ടുപകരണങ്ങൾ വാങ്ങുമ്പോൾ ഒരു ശതമാനം ഉണ്ടായിരുന്ന സെസ് സാമ്പത്തിക ഭാരമായിരുന്നു ഉപഭോക്താക്കളെ സംബന്ധിച്ച്. സെസ് ഒഴിവായതോടെ 20,000 രൂപയുടെ ടിവിക്ക് 200 രൂപ കുറയും. കമ്പ്യൂട്ടർ, ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവക്കും വില കുറയും. ലക്ഷങ്ങൾ വിലമതിക്കുന്ന കാറും ബൈക്കും വാങ്ങിക്കുമ്പോൾ വിലയിലെ ഒരു ശതമാനം കുറവ് വലിയ ആശ്വാസമാണ് ഉപഭോക്താക്കൾക്ക് നൽകുക. 3.5 ലക്ഷം രൂപയുടെ കാറിന് 4000 രൂപ കുറയും. 10 ലക്ഷം രൂപയുടെ കാറിന് 10,000 വരെ കിഴിവുണ്ടാകും.വാഹനങ്ങൾക്ക് മാത്രമല്ല ടയർ, ബാറ്ററി തുടങ്ങിയ അനുബന്ധ ഘടകങ്ങൾക്കും വില കുറയും.

ഈ മാസം മുതൽ ഇൻഷുറൻസ്, ടെലിഫോൺ ബിൽ, ബാങ്കിങ് സേവനം, മൊബൈൽ റി ചാർജ്ജ് തുടങ്ങിയ ചിലവിലും കാര്യമായ കുറവുണ്ടാകും. ആയിരം രൂപയിൽ കൂടിയ റെഡിമെയ്ഡ് വസ്ത്രങ്ങൾക്കും എസ്ക്രീം കുട എന്നിവക്കും നിരക്ക് കുറയും. സ്വർണ്ണം വെള്ളി വിലപിടിപ്പുള്ള കല്ലുകൾ എന്നിവക്കുണ്ടായിരുന്നു കാൽ ശതമാനം സെസ് ഇല്ലാതാകുന്നത് ആശ്വാസമാകും.

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി ഏർപ്പെടുത്തിയ പ്രളയ സെസ് ഓഗസ്റ്റ് ഒന്നു മുതൽ ഇല്ലാതായതോടെ ഇതനുസരിച്ചുള്ള മാറ്റങ്ങൾ ബില്ലിങ് സോഫ്റ്റ്വേറിൽ വരുത്തിയതായി വ്യാപാരികളും അറിയിച്ചിട്ടുണ്ട്.2019 ഓഗസ്റ്റ് ഒന്നു മുതൽ രണ്ടു വർഷത്തേക്ക് ഏർപ്പെടുത്തിയ പ്രളയ സെസ് അവസാനിക്കുമ്പോൾ 1,700 കോടിയിലധികം രൂപയാണ് സർക്കാരിന്റെ ഖജനാവിലേക്ക് എത്തിയത്.

ഈ കണക്ക് അനുസരിച്ച് ഇനിയങ്ങോട്ട് ഉപഭോക്താക്കൾക്ക് പ്രതിമാസം ശരാശരി 70 കോടിയിലധികം രൂപ ലാഭമുണ്ടാകും. മാത്രമല്ല, വിൽപ്പനക്കാർ സെസ് ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രത്യേകം ബില്ല് വാങ്ങി പരിശോധിക്കുകയും വേണം.

അഞ്ച് ശതമാനത്തിൽ അധികം നികുതിയുള്ള ചരക്ക്-സേവനങ്ങൾക്ക് ഒരു ശതമാനവും സ്വർണത്തിന് 0.25 ശതമാനവും ആണ് സെസ് ഈടാക്കിയിരുന്നത്.അഞ്ച് ശതമാനമോ അതിൽ താഴെയോ നികുതിയുള്ള ചരക്കുകൾക്കും സേവനങ്ങൾക്കും സെസ് ബാധകമായിരുന്നില്ല. അതായത്, കേരളത്തിൽ വിൽക്കുന്ന 12 ശതമാനം, 18 ശതമാനം, 28 ശതമാനം ജി.എസ്.ടി.യുള്ള ആയിരത്തോളം ഉത്പന്നങ്ങൾക്ക് വില കുറയും.

പ്രളയ സെസ് ഇല്ലാതാകുന്നതോടെ സ്വർണത്തിന്റെ വിലയിൽ 100 രൂപയോളം കുറയും. ഒരു പവൻ സ്വർണത്തിന് ശനിയാഴ്ചത്തെ നിരക്ക് 36,000 രൂപയാണ്. ഇതിനോടൊപ്പം ജി.എസ്.ടി. മൂന്ന് ശതമാനം മാത്രമായിരിക്കും ഇനി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുക.

ഒരു പവന്റെ വില (ശനിയാഴ്ച) 36,000
ജി.എസ്.ടി. `3%
പ്രളയ സെസ് (.25%) 92.7
ഇങ്ങനെയാണ് ഇന്നലെവരെ വില കണക്കാക്കിയിരുന്നത്

Facebook Comments Box

By admin

Related Post