Kerala News

അട്ടപ്പാടി വനത്തിനുള്ളില്‍ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി

Keralanewz.com

പാലക്കാട്: അട്ടപ്പടിയില്‍ പതിനേഴുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഗൂളിക്കടവ് സ്വദേശി ജയകുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഗൂളിക്കടവിനു മുകളിലുള്ള കാട്ടില്‍ നിന്നാണ് മൃതശരീരം പോലീസ് കണ്ടെത്തിയത്. ഗൂളിക്കടവ് ലക്ഷം വീട് കൊളനിയിലെ രമേശന്റെ മകനാണ്. കുട്ടിയെ രണ്ട് ദിവസമായി കാണാനില്ലായിരുന്നു. കുട്ടിക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് വനത്തിനകത്ത് മൃതദേഹം കണ്ടെത്തിയത്. ഗൂളിക്കടവ് ഫോറസ്റ്റ് ഗാര്‍ഡ് ആണ് മൃതദേഹം കണ്ടെത്തിയത്. ശെല്‍വിയാണ് മരിച്ച ജയകുമാറിന്റെ അമ്മ. വിനയൻ ജ്യേഷ്ഠ സഹോദരനാണ്.

കുട്ടിയെ ഇന്നലെ വൈകീട്ട് മുതല്‍ കാണാനില്ലായിരുന്നു. വീട്ടില്‍ നിന്ന് പുറത്ത് പോകുമ്ബോള്‍ ഫോണും എടുത്തിട്ടുണ്ടായിരുന്നില്ല. കൂട്ടുകാരുടെ വീട്ടിലായിരിക്കും എന്ന് കരുതി മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നില്ല. ഇന്ന് ഉച്ചയോടെയാണ് ഗൂളിക്കടവ് ഫോറസ്റ്റ് ഗര്‍ഡിന്റെ പതിവ് പരിശോധനക്ക് ഇടയില്‍ ഗൂളിക്കടവ് കാട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. പരിശോധനാ ഫലം വന്നാല്‍ മാത്രമേ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാനാവൂ എന്ന് പൊലീസ് പറഞ്ഞു.

Facebook Comments Box