തന്റെ കുട്ടിക്കാലത്തെ കുറിച്ച് ശ്രീവിദ്യ അന്ന് പറഞ്ഞത്
ശ്രീവിദ്യ മരിച്ച് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇന്നും ആരാധകരുടെ ഇടയില്‍ ശ്രീവിദ്യയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി നടകുന്നുണ്ട്.
അത്രയേറെ ആരാധകര്‍ക്ക് പ്രിയപ്പെട്ട നടിയായിരുന്നു ശ്രീവിദ്യ. 2006 ല്‍ ആയിരുന്നു ശ്രീവിദ്യ ഈ ലോകത്ത് നിന്നും യാത്രയാകുന്നത്. ഇപ്പോഴിതാ മരിക്കുന്നത് മുൻപ് കൈരളി ടി വിയില്‍ സംപ്രേക്ഷണം ചെയ്ത ജെ ബി ജംക്ഷനില്‍ ശ്രീവിദ്യ വന്നപ്പോള്‍ തന്റെ കുട്ടിക്കാലത്തെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങള്‍ ആണ് പ്രേഷകരുടെ ഇടയില്‍ ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ കുട്ടിക്കാലത്തെ കുറിച്ച് ശ്രീവിദ്യ പറഞ്ഞത് ഇങ്ങനെ, ചെറുപ്പം മുതല്‍ തന്നെ എന്നെ ഒരു നര്‍ത്തകി ആക്കണം എന്നാണിരുന്നു എന്റെ അമ്മയുടെയും അമ്മുമ്മയുടെയും ഒക്കെ ആഗ്രഹം എന്നാല്‍ എനിക്ക് ഒന്നര വയസ്സുള്ളപ്പോള്‍ ആണ് എന്റെ അമ്മുമ്മ മരിക്കുന്നത്. എന്റെ പത്താം വയസ്സില്‍ ആയിരുന്നു അപ്പുപ്പൻ മരിക്കുന്നത്. ശരിക്കും അപ്പുപ്പൻ മരിച്ചതോടെ എന്റെ ജീവിതത്തിലെ ഒരു ഭാഗം തന്നെ ഇല്ലാതായി എന്ന് പറയാം. കാരണം അപ്പുപ്പൻ ആയിരുന്നു അത് വരെ വീട്ടിലെ കാര്യങ്ങള്‍ എല്ലാം തീരുമാനിച്ചിരുന്നത്. അച്ഛനും അമ്മയുമായി അത്ര നല്ല ബന്ധത്തില്‍ ആയിരുന്നില്ല . ഞാൻ സ്കൂള്‍ വിട്ട് വീട്ടില്‍ വരുമ്ബോള്‍ അച്ഛനും അമ്മയും വഴക്കടിക്കുന്ന കാഴ്ചയാണ് പലപ്പോഴും കണ്ടിരുന്നത്. എന്റെ ചെറുപ്പത്തില്‍ എന്നും വീട്ടില്‍ വഴക്ക് ആയിരുന്നു. ചെറുപ്പകാലത്തെ കുറിച്ച് ഓര്‍ക്കുമ്ബോള്‍ തന്നെ ആദ്യം മനസ്സില്‍ ഓടി വരുന്നത് അച്ഛന്റെയും അമ്മയുടെയും വഴക്ക് ആണ്.
എന്നെ ഒരു ഡാൻസര്‍ ആക്കണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം. എന്റെ അരങ്ങേറ്റം വലിയ ഹിറ്റ് ആയിരുന്നു. അതോടെ നിരവധി അവസരങ്ങളും എന്നെ തേടി വന്നു. പതിനൊന്നു വയസ്സ് മുതല്‍ എനിക്ക് വരുമാനം കിട്ടി തുടങ്ങിയിരുന്നു. അതൊക്കെ കുടുംബത്തിന് വേണ്ടി ചിലവഴിച്ചയാള്‍ ആണ് ഞാൻ എന്നും ശ്രീവിദ്യ അഭിമുഖത്തില്‍ പറയുന്നു. എന്നാല്‍ അര്‍ബുദം ബാധിച്ച് നീണ്ട നാളുകള്‍ ആയി ചികിത്സയില്‍ ആയിരുന്നു ശ്രീവിദ്യ. ഒടുവില്‍ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ വെച്ചാണ് ശ്രീവിദ്യ മരണത്തിന് കീഴടങ്ങുന്നത്. എന്നാല്‍ ആശുപത്രിയില്‍ ശ്രീവിദ്യയെ കാണാൻ കമല്‍ ഹാസൻ എത്തിയതും ഏറെ വാര്‍ത്തകള്‍ക്ക് വഴി വെച്ചിരുന്നു. സിനിമയില്‍ വിജയം നേടിയ ശ്രീവിദ്യയ്ക്ക് തന്റെ ദാമ്ബത്യ ജീവിതത്തില്‍ വേണ്ട വിധത്തില്‍ വിജയം നേടാൻ കഴിഞ്ഞിരുന്നില്ല.