പൊരുത്തപ്പെടാൻ അന്ന് ഒരുപാട് ബുദ്ധിമുട്ടിയിരുന്നു, ഇഷാ തല്‍വാര്‍
തട്ടത്തിൻ മറയത്ത് എന്ന നിവിൻ പോളി ചിത്രത്തില്‍ കൂടി കേരളത്തിലെ മുഴുവൻ സിനിമ പ്രേമികളുടെയും മനസ്സിലേക്ക് തട്ടമിട്ടു കയറി വന്ന സുന്ദരിയാണ് ആയിഷ എന്ന ഇഷ തല്‍വാര്‍.
ഇഷ നായികയായി അരങ്ങേറ്റം കുറിച്ച ആദ്യ ചിത്രം തന്നെ താരത്തിന് വലിയ പ്രേക്ഷക പിന്തുണയാണ് നേടി കൊടുത്തത്. ആയിഷയ്ക്ക് ഇന്നും ആരാധകരെ ഏറെയാണ്. തട്ടത്തിൻ മറയത്തിന് ശേഷം നിരവധി ചിത്രങ്ങള്‍ ആണ് താരത്തിനെ തേടി എത്തിയത്. എന്നാല്‍ അവയൊന്നും ആദ്യ ചിത്രത്തില്‍ താരത്തിന് ലഭിച്ച ഹൈപ്പ് നേടി കൊടുത്തില്ല എന്ന് പറയാം. മുംബൈകാരിയായ ഇഷാ തല്‍വാര്‍ മലയാളി ആണെന്നാണ് പലരും വിശ്വസിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് ഇഷാ തല്‍വാര്‍.
ഒരു അഭിമുഖത്തില്‍ താരം കേരളത്തിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. ഇഷയുടെ വാക്കുകള്‍ ഇങ്ങനെ, കേരളത്തില്‍ വന്ന സമയത്ത് ഇവിടുത്തെ ഭക്ഷണവും ഭാഷയും ഒക്കെ എന്നെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. ശരിക്കും ആദ്യ കാലങ്ങളില്‍ ഞാൻ വളരെ പ്രയാസപ്പെട്ടിരുന്നു. എന്നാല്‍ പതുക്കെ പതുക്കെ എനിക്ക് അതൊക്കെ ഇഷ്ടപ്പെടാൻ തുടങ്ങി. ശരിക്കും മനോഹരമായ ഒരു നാടാണിത്. മെട്രോ നഗരം ആയിട്ട് കൂടിയും കൊച്ചിയില്‍ പല സ്ഥലത്തും ഇന്നും ഗ്രാമീണ ഉണ്ട്. അത് എന്നെ ഏറെ അത്ഭുതപ്പെടുത്തിയിരുന്നു. തനിക്ക് കേരളത്തില്‍ വെച്ച് പോകാൻ ഏറെ ഇഷ്ട്ടമുള്ള സ്ഥലം വയനാട് ആണ്. അന്ന് എനിക്ക് ഇവിടുത്തെ ഭാഷയും ഭക്ഷണവും ഒക്കെ ബുദ്ധിമുട്ടായിരുന്നുവെങ്കിലും ഇന്ന് ഞാൻ അതൊക്കെ ഒരുപാട് ആസ്വദിക്കാറുണ്ട്.
ഇപ്പോള്‍ ഞാൻ കേരളത്തില്‍ ആണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. എന്നാല്‍ തനിക് ഇവിടെ ഇഷ്ടമല്ലാത്ത കാര്യം ഹര്‍ത്താല്‍ ആണ്. ശരിക്കും കേരളത്തില്‍ ജനിച്ച് വളരാൻ ഒരു ഭാഗ്യം തന്നെ വേണം. അത് പോലെ തന്നെയാണ് ഇവിടുത്തെ സിനിമകളുടെ കാര്യവും. നല്ല ക്വാളിറ്റിയുള്ള സിനിമകളാണ് മലയാളത്തില്‍ ഇറങ്ങുന്നത്. മികച്ച കഥകള്‍ ഉണ്ടാക്കുന്നതില്‍ ബോളിവുഡിനെക്കാള്‍ നല്ലത് മലയാള സിനിമ ആണെന്നും അത്തരത്തില്‍ മലയാള സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞത് ശരിക്കും ഭാഗ്യമാണെന്നും ഞാൻ കരുതുന്നു എന്നുമാണ് ഇഷാ തല്‍വാര്‍ പറഞ്ഞത്.