National News

തെരുവുനായ ആക്രമണം; നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനെ വിമർശിച്ചു സുപ്രിംകോടതി

Keralanewz.com

ന്യൂഡല്‍ഹി: തെരുവ്നായ ആക്രമണങ്ങളിലെ ഹർജികളില്‍ വാദം കേള്‍ക്കുന്നതിനു മുൻപുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന് സുപ്രിംകോടതിയുടെ വിമര്‍ശനം

നടപടികള്‍ വൈകുന്നത് എന്തുകൊണ്ടാണെന്ന് സുപ്രിംകോടതി ചോദിച്ചു. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് സര്‍ക്കാരിന്‍റെ അഭിഭാഷകന്‍ സി.കെ ശശിയോട് കോടതി ചോദ്യമുന്നയിച്ചത്. ഹർജി നാല് ആഴ്ചക്ക് ശേഷം വീണ്ടും പരിഗണനക്ക് എടുക്കും.

തെരുവുനായ പ്രശ്‌നം പരിഹരിക്കാൻ നിലവിലെ ചട്ടങ്ങളില്‍ മാറ്റം വരുത്തണമെന്ന് സുപ്രിംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

Facebook Comments Box