Sat. May 18th, 2024

സൈബര്‍ ആക്രമണത്തില്‍ പൊലീസിന് വിലപ്പെട്ട വിവരങ്ങള്‍ നഷ്ടമായി

By admin Nov 2, 2023
Keralanewz.com

സൈബര്‍ ആക്രമണത്തില്‍ പൊലീസിന് വിലപ്പെട്ട വിവരങ്ങള്‍ നഷ്ടമായി. പൊലീസുകാരുടെയും കുറ്റവാളികളുടെയും പേരുവിവരങ്ങളടക്കം നിര്‍ണായക വിവരങ്ങളാണ് ചോര്‍ന്നത്.

ഹാക്ക് ചെയ്ത കമ്ബ്യൂട്ടറിന്റെ ഐപി അഡ്രസ് ഉള്‍പ്പെടെ ലഭിച്ചെങ്കിലും പൊലീസിനെ വെള്ളം കുടിപ്പിച്ച കുറ്റവാളിയെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.

സൈബര്‍ ആക്രമണം പലരെയും പല തരത്തിലാണ് ബാധിച്ചത്. ഫേസ്ബുക്കിന് ചില പ്രത്യേക ഫീച്ചറുകള്‍ പിന്‍വലിക്കേണ്ടിവന്നതും ഗൂഗിള്‍ പ്ലസ് ആപ്ലിക്കേഷന്‍ ഗൂഗിള്‍ നിര്‍ത്തിയതുമെല്ലാം ഇതേത്തുടര്‍ന്നാണ്.
വ്യക്തി വിവരങ്ങള്‍ ഉള്‍പ്പെടെ വലിയ ഡാറ്റാ ചോര്‍ച്ചയാണ് സംഭവിച്ചത്. ഒരുമാസം മുമ്ബ് നടന്ന സൈബര്‍ ആക്രമണം പൊലീസ് അറിയുന്നത് ഒക്ടോബര്‍ 23നാണ്. അപ്പോഴേക്കും പൊലീസിന്റെ ഔദ്യോഗിക ആപ്ലിക്കേഷന്‍ യൂസര്‍നെയ്മും പാസ്സ്‌വേര്‍ഡും ഉള്‍പ്പെടെ പ്രധാനപ്പെട്ട വിവരങ്ങള്‍ ചോര്‍ന്നു. എല്ലാ ക്രിമിനലുകളുടെയും വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്ന ക്രൈം ഡ്രൈവ്, പൊലീസുകാരുടെ എല്ലാ വിവരങ്ങളും അടങ്ങിയ ഡയല്‍ എ കോപ്പ്, പോല്‍ ആപ്പ് ഐ ആപ്പ്‌സ് സിസിടിഎന്‍എസ് എന്നീ പ്രധാനപ്പെട്ട ആപ്ലിക്കേഷനുകളുടെ വിവരങ്ങള്‍ എന്നിവയാണ് ചോര്‍ന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വിവരമുള്ള സ്പാര്‍ക്കില്‍ അടക്കം സ്പാര്‍ക്കുണ്ടാക്കിയാണ് ഡാറ്റ ചോര്‍ത്തിയത്.

സൈബര്‍ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ സ്വകാര്യ കമ്ബ്യൂട്ടര്‍ ഹാക്ക് ചെയ്ത വിവരം കണ്ടെത്താന്‍ സാധിച്ചത്. തുടര്‍ന്ന് സമാന സംഭവങ്ങള്‍ മറ്റിടങ്ങളിലും ഉണ്ടായതായി കണ്ടെത്തി. ഹാക്ക് ചെയ്ത കമ്ബ്യൂട്ടറിന്റെ ഐപി അഡ്രസ് ഉള്‍പ്പെടെ ലഭിച്ചെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഹാക്ക് ചെയ്ത വിവരം തിരിച്ചറിഞ്ഞ ശേഷം ആപ്ലിക്കേഷനുകളുടെ പാസ്സ്‌വേര്‍ഡും യൂസര്‍നെയ്മും മാറ്റിയാണ് അക്കൗണ്ടുകള്‍ തിരിച്ചെടുത്തത്.

Facebook Comments Box

By admin

Related Post