തിരഞ്ഞെടുപ്പ് പരാജയം, ഇടുക്കിയില്‍ കെ.പി.സി.സി സമിതി സിറ്റിംഗ് നടത്തി

Spread the love
       
 
  
    

ഇടുക്കി ജില്ലയില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ പരാജയത്തെക്കുറിച്ച്‌ അഭിപ്രായങ്ങള്‍ ആരായുന്നതിനായി കെ.പി.സി.സി നിയോഗിച്ച സമിതിയുടെ സിറ്റിംഗ് നടത്തി. കെ.പി.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും, മുന്‍ എം.എല്‍.എയുമായ പി.ജെ ജോയിയുടെ നേതൃത്വത്തിലാണ് സിറ്റിംഗ് നടത്തിയത്. ആര്‍.എസ് പണിക്കര്‍, വി ആര്‍ പ്രതാപന്‍ എന്നിവര്‍ സിറ്റിംഗില്‍ പങ്കെടുത്തു.

പീരുമേട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്ന സിറിയക് തോമസ്, ദേവികുളം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ഡി .കുമാര്‍, ഉടുമ്ബന്‍ചോല മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ഇ.എം ആഗസ്തി തുടങ്ങിയവര്‍ എത്തിയിരുന്നു. മുപ്പതോളംപേര്‍ കമ്മറ്റിക്ക് പരാതികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ കാലുവാരിയതായി ജില്ലയിലെ ചില മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പരാതിയും ലഭിച്ചിട്ടുണ്ട്.

Facebook Comments Box

Spread the love