National News

കേരളത്തിൽ നിന്ന് ട്രെയിനിൽ കർണ്ണാടകയിലേക്കും, തമിഴ് നാട്ടിലേക്കും പോകുന്ന യാത്രക്കാർ, അന്തർ സംസ്ഥാന യാത്രക്കാർക്കായി കർണ്ണാടക, തമിഴ്നാട് ഗവണ്മെന്റ്റുകൾ പുറപ്പെടുവിച്ച മാർഗ്ഗരേഖകൾ പാലിക്കേണ്ടതാണ്

Keralanewz.com

കേരളത്തിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനുള്ളിൽ ലഭിച്ച RTPCR –VE ടെസ്റ്റ് റിപ്പോർട്ട് യാത്ര അവസാനിക്കുന്ന റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ കാണിക്കേണ്ടതാണ്. കോവിഡ്19 രണ്ട് ഡോസ് വാക്സിനേഷൻ ലഭിച്ചുട്ടുണ്ടെങ്കിലും RTPCR –VE ടെസ്റ്റ് റിപ്പോർട്ട് നിർബന്ധമാണ്.

കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ ഒരു ICMR അംഗീകൃത ലബോറട്ടറിയിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ ലഭിച്ച RTPCR -VE ടെസ്റ്റ് റിപ്പോർട്ട് യാത്ര അവസാനിക്കുന്ന റെയിൽവേ സ്റ്റേഷനിൽകാണിക്കേണ്ടതാണ് അല്ലെങ്കിൽ രണ്ട് ഡോസ് കോവിഡ് 19 വാക്സിനേഷൻ സ്വീകരിച്ചതിന്റെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം

Facebook Comments Box