Mon. Apr 29th, 2024

സല്‍മാന്റെ നായികയായി 13 വര്‍ഷങ്ങള്‍ക്ക് ശേഷം ബോളിവുഡിലേക്ക് തൃഷ

By admin Dec 30, 2023
Keralanewz.com

13 വര്‍ഷങ്ങള്‍ക്ക് ശേഷം ബോളിവുഡിലേക്ക് തിരികെയെത്തുകയാണ് തൃഷ. അക്ഷയ് കുമാറിനൊപ്പം 2010ല്‍ ഖട്ട മീത്തയിലൂടെയാണ് തൃഷയുടെ ബോളിവുഡ് അരങ്ങേറ്റം.

വിഷ്ണുവര്‍ധൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാകും തൃഷ വീണ്ടും എത്തുക. സല്‍മാൻ ഖാനാകും ചിത്രത്തില്‍ നായകനെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം.

തമിഴില്‍ വിടായമുര്‍ച്ചി, മലയാളത്തില്‍ ഐഡന്റിറ്റി എന്നീ സിനിമകളുടെ ഷൂട്ടിങ് തിരക്കിലാണ് തൃഷ ഇപ്പോള്‍. മണിരത്നം സിനിമ തഗ് ലൈഫിലും തൃഷ പ്രധാന കഥാപാത്രത്തിലെത്തുമെന്നാണ് വിവരം. വിജയചിത്രങ്ങളിലൂടെ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് തൃഷ ഇപ്പോള്‍ നീങ്ങുന്നത്. ബോളിവുഡിലെ റീ എൻട്രി അവിടെയും തിളങ്ങാനുള്ള അവസരമാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

വിജയചിത്രങ്ങളിലൂടെ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലാണ് തൃഷ ഇപ്പോള്‍. ബോളിവുഡിലെ റീ എൻട്രി തൃഷയുടെ കരിയറില്‍ തന്നെ അവസരമാകും എന്നാണ് ആരാധകര്‍ പറയുന്നത്.

:

Facebook Comments Box

By admin

Related Post