കെഎം മാണിയുടെ ആത്മകഥ, കോൺഗ്രസ് നേതാക്കളുടെ ഗൂഢാലോചന വെളിയിൽ കൊണ്ട് വരുന്നു. ഒരു നല്ല നേതാവിനെ കൊലക്ക് കൊടുത്ത രാഷ്ട്രീയ സംസ്കാരം അതാണ് ആ ഗൂഢാലോചന.
തിരുവനന്തപുരം : അന്തരിച്ച മുൻ മന്ത്രി കെ എം മാണിയുടെ ആത്മകഥ ഇന്ന് തിരുവനന്തപുരം നഗരത്തിൽ വെച്ച് കേരളാ മുഖ്യമന്ത്രി പ്രകാശനം ചെയ്തപ്പോൾ പതിനായിരങ്ങളുടെ കണ്ണീർ ഒപ്പിയ കേരളത്തിന്റെ എക്കാലത്തെയും മികച്ച രാഷ്ട്രീയ നേതാവിനെ കുരുതി കൊടുത്ത കഥയാണ് വെളിയിൽ വരുന്നത്. ആ പുസ്തകത്തിലെ ബാർ കോഴ എന്ന അദ്ധ്യായം ആണ് ഗൂഢാലോചന വെളിയിൽ കൊണ്ട് വരുന്നത്.
ഗൂഡലോചനയിൽ പ്രതി സ്ഥാനത്തു ഉള്ളതാവട്ടെ രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടിയുടെ വലം കൈ ആയിരുന്ന കെ ബാബു എന്നിവരും.
ഇല്ലാത്ത ആരോപണം കൊണ്ട് വന്നു കെഎം മാണി എന്ന രാഷ്ട്രീയ വട വൃക്ഷത്തെ തകർത്തു കളഞ്ഞു. മറ്റൊരു രീതിയിൽ പറഞ്ഞാൽ കൊന്നു കളഞ്ഞു എന്നും പറയാം. അദ്ദേഹം അനുഭവിച്ച വേദനകൾ ഒന്ന് കൊണ്ട് മാത്രം ആണ് വേഗം രോഗ ശയ്യയിൽ അകപ്പെട്ട് മരണപെട്ടത്. യഥാർത്ഥത്തിൽ ചില മാധ്യമങ്ങളും അന്നത്തെ ചില കോൺഗ്രസ്സ് നേതാക്കളും ചേർന്ന് നടത്തിയ ഗൂഢാലോചന മാത്രം ആണ് ബാർ കോഴ കേസ് എന്നും പറയപ്പെടുന്നു.
കള്ള കേസിൽ കണ്ണടച്ച് നിന്ന് കൊടുത്ത അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മറ്റു കോൺഗ്രസ്സ് നേതാക്കളും എല്ലാം തന്നെ ഈ ഗൂഢാലോചനയിൽ പങ്കാളികൾ തന്നെ.