കൊച്ചിയിൽ മാധ്യമ പ്രവർത്തകനെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയ അംജത്ത് അടൂർ വ്യാജ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി
വ്യാജ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിക്കെതിരെ മാധ്യമ പ്രവർത്തകൻ ആർ പീയൂഷ് പോലീസിൽ പരാതി നൽകി. അനുമതിയില്ലാതെ ലോക്ക് ഡൗൺ ലംഘിച്ച് സിനിമാ ചിത്രീകരണം നടത്തിയ മമ്മൂട്ടി ചിത്രത്തിന്റെ ലൊക്കേഷന് സംരക്ഷണം നൽകിയ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയെന്ന് അവകാശപ്പെടുന്ന വ്യാജ ഐഡന്റിറ്റിയുമായി അംജത് അടൂർ എന്ന ഗുണ്ട വ്യാജൻ ആണെന്ന് യൂത്ത് കോൺഗ്രസും ഔദ്യോഗികമായി അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഷൂട്ടിങ്. അന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറിയെന്ന അവകാശവാദവുമായെത്തിയ അംജത്ത് അടൂർ എന്ന മുൻ പ്രവാസി ഗുണ്ടയും ചിത്രത്തിൻറെ അണിയറ പ്രവർത്തകരും ആർ പീയൂഷിനെ തടഞ്ഞുവെച്ച് ഭീഷണിമുഴക്കിയത്.
സംഭവത്തിൽ ആർ പീയൂഷ് മട്ടാഞ്ചേരി എ.സി.പിക്ക് പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ അക്രമത്തിന് നേതൃത്വം കൊടുത്ത ആൾ യുത്ത് കോൺഗ്രസ് നേതാവല്ലെന്ന് ആണ് കോൺഗ്രസിൻറെ ഔദ്യോഗിക നേതൃത്വം വ്യക്തമാക്കുന്നത്.