National News

ബജറ്റ് പ്രസംഗത്തില്‍ പ്രഗ്നാന്ദയെ അഭിനന്ദിച്ച്‌ നിര്‍മ്മലാ സീതാരാമൻ

Keralanewz.com

ന്യൂഡല്‍ഹി : കായിക രംഗത്തെ രാജ്യത്തിന്റെ നേട്ടങ്ങളെ അഭിനന്ദിച്ച്‌ ധനമന്ത്രി നിർമ്മലാ സീതാരാമൻ.

ഇന്ത്യൻ ചെസ്സിന് 2023 മികച്ച വർഷമായായിരുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. 2023ല്‍ ലോക ചാമ്ബ്യനായ മാഗ്നസ്കാ കാള്‍സണിനെതിരെ പ്രഗ്നാനന്ദ ശക്തമായ പോരാട്ടം നടത്തിയതായി ധനമന്ത്രി പറഞ്ഞു.

പ്രഗ്നാനന്ദ അതിന്റെ മുൻനിരയിലെ പോരാളിയാണ്. ചെസ്സ് ലോകകപ്പില്‍ ഫൈനലില്‍ എത്താൻ പ്രഗ്നാനന്ദയ്ക്ക് സാധിച്ചു. പ്രഗ്നാനന്ദയുടെ കഠിനാദ്ധ്വാനത്തെയും ശ്രമങ്ങളെയും അഭിനന്ദിക്കുന്നതായും കേന്ദ്ര ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.

2010ല്‍ 20ല്‍ താഴെ ചെസ്സ് ഗ്രാൻഡ്മാസ്റ്റർമാരാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ഇന്ന് ഇന്ത്യയ്ക്ക് 80ലധികം ചെസ്സ് ഗ്രാൻഡ്മാസ്റ്റർമാരുണ്ടെന്നും നിർമ്മലാ സീതാരാമൻ ചൂണ്ടിക്കാട്ടി. ഏഷ്യൻ ഗെയിംസിലും പാരാ ഏഷ്യൻ ഗെയിംസിലും എക്കാലത്തെയും മികച്ച മെഡല്‍ എണ്ണമാണ് രാജ്യത്തിന് ലഭിച്ചത്.

Facebook Comments Box