Sat. Apr 27th, 2024

ആധാര്‍ കാര്‍ഡിലെ ക്യുആര്‍ കോര്‍ഡ് സ്കാന്‍ ചെയ്താല്‍ ഇവയെല്ലാം അറിയാന്‍ സാധിക്കും

By admin Feb 13, 2024
Keralanewz.com

രാജ്യത്തെ ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. ബാങ്ക് അക്കൗണ്ട് എടുക്കാനും സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങള്‍ക്കും ഇപ്പോള്‍ ആധാര്‍കാര്‍ഡ് ആവശ്യമാണ്.

ആധാറിലെ വിശദവിവരങ്ങള്‍ അറിയാന്‍ ആധാര്‍ കാര്‍ഡിന്റെ വലതുവശത്തുള്ള ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തുകൊണ്ട് പരിശോധിക്കാന്‍ സാധിക്കും.

എം ആധാര്‍ ആപ്പ് വഴി ക്യുആര്‍ സ്‌കാന്‍ ഉപയോഗിച്ച്‌ ആധാര്‍ എങ്ങനെ പരിശോധിക്കാമെന്ന് നോക്കാം. ആദ്യം എം ആധാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് തുറക്കുക. ശേഷം ക്യുആര്‍ കോഡ് സ്‌കാനര്‍ എടുക്കുക, ആധാര്‍ കാര്‍ഡിന്റെ എല്ലാ പകര്‍പ്പുകളിലും ഒരു ക്യുആര്‍ കോഡ് ഉണ്ടാകും.ഇപ്പോള്‍, ആധാറിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുക.

ആപ്പിള്‍ സ്റ്റോര്‍, വിന്‍ഡോസ് , ഗൂഗിള്‍ പ്ലേ സ്റ്റോര്‍, എന്നിവയുള്ള സ്മാര്‍ട്ട്ഫോണുകള്‍ക്കായി യുഐഡിഎഐയുടെ എംആധാര്‍ ആപ്പ് അല്ലെങ്കില്‍ യുഐഡിഎഐ അംഗീകരിച്ച ക്യുആര്‍ കോഡ് സ്‌കാനിംഗ് ആപ്പ് ഉപയോഗിച്ച്‌ മാത്രമേ ആധാറിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ കഴിയൂ. ‘uidai.gov.in’ എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് വിന്‍ഡോസ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.

യുഐഡിഎഐയുടെ വെബ്സൈറ്റ് പ്രകാരം ആധാര്‍ ക്യുആര്‍ കോഡുകളില്‍ താമസക്കാരന്റെ പേര്, വിലാസം, ജനനത്തീയതി, ലിംഗഭേദം, ആധാര്‍ നമ്ബര്‍ എന്നിവ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുന്നു.

Facebook Comments Box

By admin

Related Post