Kerala News

യാത്രക്കാരുടെ ആവശ്യമനുസരിച്ച്‌ ഓണക്കാലത്ത് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വിസ് നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി

Keralanewz.com

തിരുവനന്തപുരം: യാത്രക്കാരുടെ ആവശ്യമനുസരിച്ച്‌ ഓണക്കാലത്ത് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വിസ് നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ആഗസ്റ്റ് 19 മുതല്‍ 23 വരെ തുടര്‍ച്ചയായി അവധി ദിവസങ്ങൾ ആയതിനാൽ യാത്രാക്കാരുടെ തിരക്കിന് അനുസരിച്ച്‌ കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി എല്ലാ ഡിപ്പോകളില്‍നിന്നും സര്‍വിസ് നടത്തും. ദീര്‍ഘദൂര സര്‍വിസുകളില്‍ റിസര്‍വേഷന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര് അറിയിച്ചു.

​യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക​നു​സ​രി​ച്ച്‌ ആ​ഗ​സ്​​റ്റ്​ 18 ന് മു​ഴു​വ​ന്‍ സ​ര്‍​വി​സും ന​ട​ത്തും. ആ​ഗ​സ്​​റ്റ്​ 15, 22 ദി​വ​സ​ങ്ങ​ളി​ല്‍ ലോ​ക്​​ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി​യ​തി​നാ​ല്‍ യാത്രക്കാരുടെ തി​ര​ക്ക​ന​നു​സ​രി​ച്ച്‌ ആ​വ​ശ്യ​മാ​യ സ​ര്‍​വി​സ് ന​ട​ത്തും. ദീ​ര്‍​ഘ​ദൂ​ര ബ​സു​ക​ൾക്ക് കൂ​ടു​ത​ല്‍ യാ​ത്രാ​ക്കാ​രു​ണ്ടെ​ങ്കി​ല്‍ എ​ന്‍​ഡ്​ ടു ​എ​ന്‍​ഡ്​ ഫെ​യ​ര്‍ നി​ര​ക്കി​ല്‍ കൂ​ടു​ത​ല്‍ സ​ര്‍​വി​സു​ക​ള്‍ ന​ട​ത്തുമെന്നും അധികൃതർ അറിയിച്ചു.

Facebook Comments Box