Sat. Apr 27th, 2024

ഇ.ഡി നോട്ടീസ്: മാര്‍ച്ച്‌ 16ന് ഹാജരാകണമെന്ന് കെജ്‌രിവാളിന് കോടതി നിര്‍ദേശം

By admin Mar 7, 2024
Keralanewz.com


ന്യുഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കുരുക്ക് മുറുകുന്നു. കെജ്‌രിവാളിനോട് ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഈ മാസം 16ന് ഹാജരാകണമെന്ന് ഡല്‍ഹി റോസ് അവന്യൂ കോടതി നിര്‍ദേശിച്ചു.

ഹാജരാകുന്നതിനുള്ള നോട്ടീസുകള്‍ തുടര്‍ച്ചയായി അവഗണിക്കുന്നതില്‍ ഇ.ഡി നല്‍കിയ പുതിയ പരാതിയിലാണ് കോടതിയുടെ ഇന്നത്തെ നിര്‍ദേശം.

മദ്യനയക്കേസില്‍ മുന്‍മുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയ അടക്കം നിരവധി പേര്‍ ഇതിനകം തന്നെ ഇ.ഡിയുടെ കസ്റ്റഡിയിലായി. കെജ്‌രിവാളിന് നിരവധി തവണ നോട്ടീസ് അയച്ചുവെങ്കിലും അറസ്റ്റ് ചെയ്യാനുള്ള ഗൂഢാലോചന ആണെന്ന് ആരോപിച്ച്‌ അദ്ദേഹം വിട്ടുനില്‍ക്കുകയാണ്.

Facebook Comments Box

By admin

Related Post