Thu. May 9th, 2024

കെ മുരളീധരനും കെ കരുണാകരനും എല്‍ഡിഎഫില്‍ പോയപ്പോള്‍ ഞാന്‍ എതിര്‍ത്തില്ല ; മുരളീധരന് മറുപടിയുമായി പദ്മജ

By admin Mar 7, 2024
Keralanewz.com

തൃശൂര്‍: അച്ഛന്‍ ഏറ്റവും എതിര്‍ത്തിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധത്തിന് കെ.കരുണാകരനും കെ.മുരളീധരനും പോയപ്പോള്‍ താന്‍ എതിര്‍ത്തിരുന്നില്ലെന്ന് സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ.

മുരളീധരന് മറുപടിയുമായി പദ്മജ വേണുഗോപാല്‍. രാഷ്ട്രീയം നോക്കിയാണോ രക്തബന്ധം കണക്കാക്കുന്നതെന്നും കെ. മുരളീധരന്‍ ഇപ്പോള്‍ പറയുന്നതെല്ലാം നാളെ മാറ്റിപ്പറയേണ്ടി വരുമെന്നും അതുകൊണ്ടു തന്നെ അദ്ദേഹം ഇപ്പോള്‍ പറയുന്നതിനെ ഒന്നും താന്‍ കണക്കാക്കുന്നില്ലെന്നും പറഞ്ഞു.

സഹോദരിയുടെ ബിജെപി പ്രവേശനത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് കെ മുരളീധരന്‍ നേരത്തേ രംഗത്ത് വന്നിരുന്നു. ഇതിനുള്ള മറുപടിയാണ് പദ്മജ നല്‍കിയത്. കെ മുരളീധരനും കെ കരുണാകരനും എല്‍ഡിഎഫുമായി കൈകൊടുത്തപ്പോള്‍ താന്‍ എതിര്‍ത്തില്ല. പിന്നെയെന്തിനാണ് മുരളീധരന് ഇപ്പോള്‍ വെപ്രാളമെന്ന് പദ്മജ ചോദിച്ചു. പത്തിരുപത് വര്‍ഷം മുരളീധരനില്‍ നിന്ന് അടി കൊണ്ടപ്പോള്‍ ആരും തന്നെ പിന്തുണച്ചില്ല. കോണ്‍ഗ്രസ് വിടണം എന്ന് നേരത്തേ തീരുമാനിച്ചതാണെന്നും ബിജെപിയില്‍ ചേരാന്‍ ഇന്നലെ രാത്രിയാണ് തീരുമാനമെടുത്തതെന്നും പറഞ്ഞു.

പദ്മജയെ ബിജെപിയില്‍ എടുത്തതുകൊണ്ട് ആ പാര്‍ട്ടിക്ക് കാല്‍ക്കാശിന്റെ ഗുണം കിട്ടില്ലെന്നും കെ കരുണാകരനെ ചിതയിലേക്ക് എടുത്തപ്പോള്‍ പുതപ്പിച്ച ത്രിവര്‍ണ പതാക ഞങ്ങള്‍ക്കുള്ളതാണെന്നും കഷ്ടപ്പാട് അനുഭവിക്കാത്ത മക്കള്‍ക്ക് ഇത്തരം ദുഷ്ടബുദ്ധി തോന്നാമെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. പദ്മജയ്ക്ക് എല്ലാക്കാലത്തും കോണ്‍ഗ്രസ് നല്ല പരിഗണനയാണ് കൊടുത്തിട്ടുള്ളതെന്നും കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റുകള്‍ അവര്‍ക്ക് പാര്‍ട്ടി നല്‍കിയതാണെന്നും അതിലൊന്നും ജയിച്ചില്ലെന്നും വര്‍ക്ക് അറ്റ് ഹോം നടത്തുന്ന നേതാക്കള്‍ക്ക് ഇത്രയും സ്ഥാനം കൊടുത്താല്‍ പോരേയെന്ന് മുരളീധരന്‍ ചോദിച്ചു.

ബിജെപിയിലേക്ക് പോകാന്‍ പത്മജ നിരത്തിയ കാരണങ്ങള്‍ക്ക് അടിസ്ഥാനമില്ല. മതേതര വിശ്വാസികള്‍ക്ക് ദുഃഖമുണ്ടാക്കുന്ന തീരുമാനമാണ് പത്മജ സ്വീകരിച്ചത്. എല്ലാ മണ്ഡലത്തിലും ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകും. കുടുംബത്തിലെ പ്രയാസങ്ങള്‍ കുടുംബത്തിനകത്തും ചിലപ്പോള്‍ പുറത്തും പറയും. പ്രയാസങ്ങളുടെ പേരില്‍ പാര്‍ട്ടി വിട്ട് പോവുകയാണോ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

Facebook Comments Box

By admin

Related Post