Mon. May 20th, 2024

മാര്‍ അത്തനേഷ്യസ് യോഹാന്റെ സംസ്‌കാരം തിരുവല്ലയില്‍; സഭ സിനഡ് ഇന്ന് രാത്രി

By admin May 9, 2024
Keralanewz.com

തിരുവല്ല ▪️ വാഹനാപകടത്തില്‍ മരിച്ച ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച്‌ പരമാധ്യക്ഷന്‍ മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ സംസ്‌കാരം തിരുവല്ലയില്‍ നടത്തും.
സഭ സിനഡ് ഇന്ന് രാത്രി എട്ടിന് തിരുവല്ലയില്‍ ചേരും. തിരുവല്ല കുറ്റപ്പുഴയിലെ ബിലീവേഴ്‌സ് ആസ്ഥാനത്ത് ആണ് സിനഡ്.

കുടുംബാംഗങ്ങളുടെ അഭിപ്രായം തേടിയ ശേഷം സംസ്‌ക്കാര ചടങ്ങിന്റെ ദിവസം, സമയം എന്നിവ നിശ്ചയിക്കും.

യോഹന്നാന്റെ മരണത്തില്‍ സംശയങ്ങള്‍ ഇല്ലെന്ന് സഭാ വക്താവ് സിജോ പന്തപ്പള്ളില്‍ പറഞ്ഞു. കെ.പി യോഹന്നാന്റേത് അപകടമരണം എന്ന് പൊലീസ് സ്ഥിരീകരിച്ചു.

ചൊവ്വാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 5.15നാണ് അപകടം ഉണ്ടായത്. പ്രഭാത നടത്തത്തിനിടെ വാഹനം ഇടിയ്ക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു.

പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അത്തനേഷ്യസ് യോഹാന്‍ വിട വാങ്ങിയത്. ഇദ്ദേഹത്തെ ഇടിച്ച്‌ വീഴ്ത്തിയ വാഹനം തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.

Facebook Comments Box

By admin

Related Post