Mon. May 20th, 2024

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പതനം ആരംഭിച്ചുകഴിഞ്ഞു; പത്മജ ബിജെപിയില്‍ ചേര്‍ന്നത് നിരുപാധികം: കെ.സുരേന്ദ്രന്‍

By admin Mar 7, 2024
Keralanewz.com

തിരുവനന്തപുരം: പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നത് നിരുപാധികമാണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

സ്ഥാനാര്‍ത്ഥിത്വത്തിലുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതിനു ശേഷമാണ്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ പതനം ആരംഭിച്ചു കഴിഞ്ഞു. മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നു. കേരളത്തിന്റെ ലീഡര്‍ കെ.കരുണാകരന്റെ മകളും ബിജെപിയില്‍ ചേര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.

അഭിമന്യുവിന്റെ കൊലയാളികളെ സഹായിക്കുന്നത് സിപിഎം നേതൃത്വം തെന്ന പോപ്പുലര്‍ ഫ്രണ്ടുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ്. അതിന്റെ ഭാഗമായാണ് വിചാരണ തുടങ്ങും മുന്‍പേ രേഖകള്‍ നഷ്ടമായത്. പ്രോസിക്യൂഷന്റെ പക്കലുള്ള രേഖകള്‍ നഷ്ടപ്പെട്ടത് കേവലം ഉദ്യോഗസ്ഥരുടെ ഭാഗത്തുള്ള വീഴ്ചയല്ല. സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടുമായുള്ള അവിശുദ്ധ ബന്ധത്തിന്റെ ഭാഗമാണെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

പത്മജയ്‌ക്കെതിരായ കെ.മുരളീധരന്റെ പരാമര്‍ശത്തില്‍ പ്രതികരിക്കാത്തത് ‘മുരളീധര്‍ ജി’ എന്ന വിളിക്കേണ്ടതിനാലാണെന്ന് മഹിളാ മോര്‍ച്ച നേതാവ് ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു. ഇന്ന് ബിജെപിക്ക് രാശിയുള്ള ദിനമാണ്. മുരളീധരന്‍ സ്വന്തം പിതാവിനെ തള്ളിപ്പറഞ്ഞതാണെന്ന് ഓര്‍ക്കണമെന്നും ശോഭ സുരേന്ദ്രന്‍ വിമര്‍ശിച്ചു.

Facebook Comments Box

By admin

Related Post