Fri. Mar 29th, 2024

കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു; മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിതാ ദേവ് പാര്‍ട്ടി വിട്ടു

By admin Aug 16, 2021 #news
Keralanewz.com

കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു. മുൻ എം.പിയു൦ മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷയുമായ സുഷ്മിതാ ദേവ് പാർട്ടി വിട്ടു. ഇന്ന് രാവിലെ തന്റെ ട്വിറ്റർ ഹാൻഡിലിന്റെ ബയോയിൽ മുൻ അംഗം എന്ന് സുഷ്മിതാ രേഖപ്പെടുത്തിയതോടെയാണ് പാർട്ടി വിട്ടതായി വ്യക്തമായത്. പാർട്ടി വിടുകയാണെന്ന് അറിയിച്ചുകൊണ്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് സുഷ്മിതാ കത്ത് എഴുതിയിരുന്നു. എന്നാൽ എന്തുകൊണ്ടാണ് താൻ പാർട്ടി വിടുന്നതെന്ന് സുഷ്മിതാ പറയുന്നില്ല.

ഡൽഹിയിൽ പീഡനത്തിനിരയായി മരിച്ച ഒൻപതുകാരിയുടെ മാതാപിതാക്കളുടെ ഫോട്ടോയുള്ള ചിത്രം ഇട്ടതിനെ തുടർന്ന് രാഹുൽ ഗാന്ധിക്ക് ഒപ്പം സുഷ്മിതയുടെ അടക്കം ട്വിറ്റർ അക്കൗണ്ടിന് പൂട്ട് വീണിരുന്നു രാഹുൽ ഗാന്ധി പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാപിതാക്കളെ സന്ദർശിച്ച ശേഷം അവരുടെ ചിത്രമുള്ള പോസ്റ്റ് ഇട്ടതിന് പിന്നാലെ പലരും ഇതേ ചിത്രം പ്രൊഫൈൽ ചിത്രമാക്കി മാറ്റിയിരുന്നു.

Facebook Comments Box

By admin

Related Post