Fri. Apr 26th, 2024

പാലാ ബൈപ്പാസ് ഇനി കെ.എം മാണി ബൈപ്പാസ്

By admin Aug 17, 2021 #news
Keralanewz.com

കോട്ടയം: യശ്ശ: ശരീരനായ കെ.എം. മാണിയുടെ സ്വപ്ന പദ്ധതിയായിരുന്ന പാലാ ബൈപ്പാസിന് അദ്ദേഹത്തിൻ്റെ പേര് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇത് സംബന്ധിച്ച് ഗവൺമെൻറ് ഉത്തരവ് ഇറങ്ങി.


പാലാ നിയോജകമണ്ഡലം രൂപീകൃതമായ  1964 മുതല്‍ 2019 ല്‍ മരിക്കുന്നത്   വരെ 13 തവണ പാലാ നിയോജക മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി വിജയിച്ച രാജ്യത്തെ തന്നെ ഏക  ജനപ്രതിനിധിയായിരുന്ന  കെ.എം മാണിയുടെ ഓർമ്മയായി ഇനി പാലാ ബൈപ്പാസ് അറിയപ്പെടും.  കെ.എം. മാണി തന്നെയാണ്   പാലാ ബൈപ്പാസിന്  രൂപം നൽകിയത്.


കെ.എം. മാണിയുടെ പാലായിലെ  വീടിന് മുന്നിലൂടെയാണ് ബൈപ്പാസ് കടന്നു പോകുന്നത്. ബൈപാസിന് വേണ്ടി അദ്ദേഹം സ്വന്തം വസ്തു സൗജന്യമായി വിട്ടു നൽകിയിരുന്നു.
പാലാ പുലിയന്നൂര്‍ ജംഗ്ഷന്‍ മുതല്‍ കിഴതടിയൂര്‍ ജംഗ്ഷന്‍ വരെയുള്ള പാലാ ബൈപ്പാസാണ് കെ.എം മാണി ബൈപ്പാസ് റോഡ് എന്ന് നാമകരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.


പാലായിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ധന മന്ത്രിയായിരിക്കെ കെ.എം മാണി ബൈപ്പാസ് പദ്ധതിക്ക് രൂപം നൽകിയത്. റെക്കോർഡ് വേഗതയിൽ പണിതീർത്ത റോഡാണ് ഇത്. പ്രകൃതി ഭംഗി നിലനിർത്തി പരിസ്ഥിതിക്ക് കോട്ടം തട്ടാതെയായിരുന്നു നിർമ്മാണം
.

Facebook Comments Box

By admin

Related Post