Sat. Apr 27th, 2024

ദക്ഷിണേന്ത്യ ബിജെപിയ്ക്ക് പ്രധാനം ; നരേന്ദ്രമോദി ഇന്ന് കേരളത്തിലും തമിഴ്‌നാട്ടിലും ; കേരളത്തില്‍ നാലാം തവണ

By admin Mar 15, 2024
Keralanewz.com

ന്യൂഡല്‍ഹി: ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തെന്നിന്ത്യ ഒരു വലിയ ലക്ഷ്യമായി എടുത്തിട്ടുള്ള ബിജെപി പ്രധാനമന്ത്രിയടക്കമുള്ള നേതാക്കളുമായി പ്രചരണം കൂട്ടുന്നു.

അനില്‍ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പത്തനംതിട്ടയില്‍ എത്തും. ഈ വര്‍ഷം ഇത് നാലാം തവണയാണ് പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നത്്.

ഉച്ചയോടെയാണ് പത്തനംതിട്ടയില്‍ എത്തുക. കേരളത്തിലും തമിഴ്‌നാട്ടിലും ഇന്ന് പരിപാടികളുള്ള പ്രധാനമന്ത്രി തിരുവനന്തപുരത്താകും വിമാനമിറങ്ങുക. തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം തനിക്ക് പങ്കെടുക്കേണ്ട പ്രചരണ പരിപാടിയിലേക്ക് പോകും. ന്യൂഡല്‍ഹിയില്‍ നിന്നും രാവിലെ തിരുവനന്തപുരത്ത് വിമാനം ഇറങ്ങുന്ന മോദി, ഹെലിക്കോപ്ടറിലാകും നാഗര്‍കോവിലിലേക്ക് പോവുക. പത്തനംതിട്ടയില്‍ എത്തുന്നതിന് മുമ്ബായി കന്യാകുമാരിയില്‍ ബിജെപിയുടെ റാലിയില്‍ നരേന്ദ്ര മോദി പ്രസംഗിക്കും.

എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് മോദിയെത്തുന്നത്. അടുത്തയാഴ്ച സേലത്തും കോയമ്ബത്തൂരിലും മോദിക്ക് പൊതുയോഗങ്ങളുണ്ട്. ഈ വര്‍ഷം തമിഴ്‌നാട്ടിലേക്ക് മോദിയുടെ അഞ്ചാം സന്ദര്‍ശനമാണിത്. ഉച്ചയ്ക്ക് ഒരു മണിക്ക് പത്തനംതിട്ടയില്‍ അനില്‍ ആന്റണിയുടെ പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കും. മൂന്ന് മാസത്തിനിടെ നാലാം തവണയാണ് കേരള സന്ദര്‍ശനം.

പുതുതായി ബിജെപിയിലേക്ക് എത്തിയ പത്മജാ വേണുഗോപാല്‍ അടക്കം വേദിയിലുണ്ടാകും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച്‌ തലസ്ഥാനത്ത് ഗതാഗതം ഉള്‍പ്പെടെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് വാഹനങ്ങളുടെ പാര്‍ക്കിങ്ങും ഡ്രോണ്‍ പറത്തുന്നതും നിരോധിച്ചു. പ്രധാനമന്ത്രിയുടെ ദക്ഷിണേന്ത്യന്‍ പര്യടനത്തിന് തൊട്ടുപിന്നാലെ ഇലക്ഷന്‍ പ്രഖ്യാപനത്തിനും സാധ്യതയുണ്ട്.

Facebook Comments Box

By admin

Related Post