Sat. May 11th, 2024

റേഷന്‍കാര്‍ഡ് മസ്റ്ററിംഗ് തല്‍ക്കാലത്തേക്ക് നിര്‍ത്തി ; നടപടി സെര്‍വര്‍ പണിമുടക്കിയതിനെ തുടര്‍ന്ന്

By admin Mar 15, 2024
Keralanewz.com

തിരുവനന്തപുരം: സെര്‍വര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് റേഷന്‍കാര്‍ഡ് മസ്റ്ററിംഗ് തല്‍ക്കാലത്തേക്ക് നിര്‍ത്തിയതായി മന്ത്രി.

തകരാര്‍ പരിഹരിച്ചതിന് ശേഷം തുടര്‍ നടപടിയെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ വ്യക്തമാക്കി. റേഷന്‍ വിതരണം മുടങ്ങുന്ന സാഹചര്യം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. അരിവിതരണം മൂന്ന് ദിവസം നിര്‍ത്തിവെച്ച്‌ മസ്റ്ററിംഗ് നടത്താന്‍ ആവശ്യപ്പെട്ടെങ്കിലൂം നിര്‍ദേശം ചിലര്‍ പാലിച്ചില്ലെന്നും പറഞ്ഞു.

മസ്റ്ററിംഗും അരിവിതരണവും ഒരുമിച്ച്‌ നടന്നാല്‍ സെര്‍വറില്‍ തകരാര്‍ സംഭവിക്കുമെന്നും എന്നാല്‍ മൂന്ന് ദിവസത്തേക്ക് അരിവിതരണം നിര്‍ത്തിവെയ്ക്കാനുള്ള നിര്‍ദേശം ചിലര്‍ പാലിച്ചില്ലെന്നും മന്ത്രി പറഞ്ഞു. പ്രശ്‌നപരിഹാരത്തിനായി സാങ്കേതിക വിദഗ്ദ്ധരുടെ സഹായം തേടിയിട്ടുണ്ടെന്നും പ്രശ്‌നം പരിഹരിച്ചതിന് ശേഷം മസ്റ്ററിംഗ് നടപടി നടത്തുമെന്നുമാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. എല്ലാ മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളും റേഷന്‍കാര്‍ഡും ആധാര്‍ കാര്‍ഡുമായാണ് മസ്റ്ററിങ്ങിന് എത്തേണ്ടത്.

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം എ.എ.െവെ(മഞ്ഞ), പി.എച്ച്‌.എച്ച്‌(പിങ്ക്) റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ ഇ.കെ.െവെ.സി. മസ്റ്ററിങ് ഇന്നു മുതല്‍ 17 വരെ നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചിരുന്നത്.രാവിലെ 8 മണി മുതല്‍ ഏഴ് മണി വരെ മസ്റ്ററിംഗ് നടത്തുമെന്നാണ് പറഞ്ഞിരുന്നതിനാല്‍ തൊഴിലും ക്ലാസ്സുകളുമൊക്കെ നഷ്ടപ്പെടുത്തി രാവിലെ മുതല്‍ വിവിധ ജില്ലകളിലായി അനേകരാണ് മസ്റ്ററിംഗിനായി റേഷന്‍ കടകളില്‍ എത്തിയത്. പ്രശ്‌നം ഉടന്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഭക്ഷ്യവകുപ്പ്.
.
രാവിലെ എട്ടു മുതല്‍ െവെകിട്ട് ഏഴു വരെയാണ് മസ്റ്ററിങ് ക്യാമ്ബ്. എല്ലാ മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളും റേഷന്‍കാര്‍ഡും ആധാര്‍ കാര്‍ഡുമായാണ് മസ്റ്ററിങ്ങിന് എത്തേണ്ടത്. ഇ-പോസ് മെഷീനുകളിലൂടെ മാത്രമേ മസ്റ്ററിങ് നടത്താന്‍ സാധിക്കൂ. അതുകൊണ്ടാണ് റേഷന്‍ വിതണം നിര്‍ത്തി വച്ചുകൊണ്ട് മസ്റ്ററിങ് നടത്തുന്നത്. ഈ തീയതികളില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്ക് മറ്റൊരു ദിവസം സൗകര്യം ഒരുക്കും.
സംസ്ഥാനത്തെ ഏതു റേഷന്‍ കടകളിലും ഏതൊരു മുന്‍ഗണനാ കാര്‍ഡുകാര്‍ക്കും മസ്റ്ററിങ് നടത്താം. കിടപ്പുരോഗികള്‍ക്കും സ്ഥലത്ത് ഇല്ലാത്തവര്‍ക്കും മസ്റ്ററിങ്ങിന് പിന്നീട് അവസരം ഉണ്ടായിരിക്കും. ആധാര്‍ അപ്‌േഡറ്റ് ചെയ്യാത്ത കുട്ടികള്‍ക്കും വിരലടയാളം പതിയാത്തവര്‍ക്കും പിന്നീട് മസ്റ്ററിങ്ങിന് അവസരം ഒരുക്കുന്നതാണെന്നും മന്ത്രി അനില്‍ അറിയിച്ചു.

Facebook Comments Box

By admin

Related Post