Sat. Apr 27th, 2024

ദേശീയപതാക റോഡിലിട്ട് ചവിട്ടി അപമാനിച്ചു, എഎപി സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കേസ്

By admin Mar 28, 2024
Keralanewz.com

ദേശീയപതാക റോഡിലിട്ട് ചവിട്ടി അപമാനിച്ചതിന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വില്‍സണ്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനെതിരെയും കേസെടുത്തിട്ടുണ്ട്.

ഗതാഗത തടസ്സം സൃഷ്ടിക്കല്‍, അനധികൃതമായി സംഘം ചേരല്‍ എന്നീ കുറ്റങ്ങള്‍ക്കും കേസെടുത്തു. എഎപി സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള 10 പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. കണ്ടാലറിയാവുന്ന 250 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കിഴക്കേക്കോട്ടയില്‍ നിന്ന് അരിസ്റ്റോ ജങ്ഷനിലേക്ക് പ്രതിഷേധിച്ചെത്തിയ പ്രവര്‍ത്തകര്‍ ദേശീയ പതാകയെ റോഡിലിട്ട് ചവിട്ടി അപമാനിച്ചതായി എഫ്‌ഐആറില്‍ പറയുന്നു. തമ്ബാനൂര്‍ പൊലീസാണ് കേസെടുത്തത്.

Facebook Comments Box

By admin

Related Post