Fri. Mar 29th, 2024

വാക്സിൻ എടുത്തതിനു ശേഷമുണ്ടായ പാർശ്വഫലങ്ങളെത്തുടർന്നു മരണം എന്നാരോപണം ഉയർന്ന അഞ്ചു സംഭവങ്ങളിലും മരിച്ചതു യുവതികൾ

By admin Aug 25, 2021 #news
Keralanewz.com

കോട്ടയം: വാക്സിൻ എടുത്തതിനു ശേഷമുണ്ടായ പാർശ്വഫലങ്ങളെത്തുടർന്നു മരണം എന്നാരോപണം ഉയർന്ന അഞ്ചു സംഭവങ്ങളിലും മരിച്ചതു യുവതികൾ. നാലുപേർക്കും അനുഭവപ്പെട്ടതു സമാന ലക്ഷണങ്ങൾ. ബന്ധുക്കളുടെ പരാതിയെ തുടർന്നു പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ക​ടു​ത്ത ത​ല​വേ​ദ​ന​യാ​ണ് നാ​ലു​പേ​ർ​ക്കും അ​നു​ഭ​വ​പ്പെ​ട്ട​ത്. ത​ല​യി​ൽ ര​ക്തം ക​ട്ട​പി​ടി​ച്ചും ര​ക്ത​സ്രാ​വം ഉ​ണ്ടാ​യു​മാ​യി​രു​ന്നു മ​ര​ണം. ഒ​രാ​ൾ നി​ല​യ്ക്കാ​ത്ത ഛർ​ദി​യെ തു​ട​ർ​ന്നാ​ണ് മ​രി​ച്ച​ത്. മ​രി​ച്ച​വ​രി​ൽ മൂ​ന്നു പേ​രും പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​ണ്. ഒ​രാ​ൾ കോ​ട്ട​യ​ത്തും മ​റ്റൊ​രാ​ൾ കാ​സ​ർ​ഗോ​ട്ടും.

പ​ത്ത​നം​തി​ട്ട​യി​ൽ ദി​വ്യ

പ​ത്ത​നം​തി​ട്ട നാ​ര​ങ്ങാ​നം നെ​ടു​ന്പാ​റ പു​തു​പ്പ​റ​ന്പി​ൽ ജി​നു ജി. ​കു​മാ​റി​ന്‍റെ ഭാ​ര്യ ദി​വ്യ ആ​ർ. നാ​യ​ർ (38) ക​ഴി​ഞ്ഞ ദി​വ​സം വാ​ക്സി​ൻ എ​ടു​ത്ത​തി​ന്‍റെ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നാണ് ബന്ധുക്കൾ പറയുന്നത്.

വീ​ട്ടു​കാ​ർ പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: ക​ഴി​ഞ്ഞ ര​ണ്ടി​നാ​ണ് ക​ട​മ്മ​നി​ട്ട പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ​നി​ന്നു ദി​വ്യ വാ​ക്സി​ൻ എ​ടു​ത്ത​ത്. ത​ല​വേ​ദ​ന അ​ന്നു മു​ത​ൽ ഉ​ണ്ടാ​യി​രു​ന്നു. മ​റ്റു ഗു​രു​ത​ര​പ്ര​ശ്ന​ങ്ങ​ൾ ആ​ദ്യം തോ​ന്നി​യി​രു​ന്നി​ല്ല.

എ​ന്നാ​ൽ, ത​ല​വേ​ദ​ന മാ​റാ​തെ വ​ന്ന​തോ​ടെ കോ​ഴ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഇ​വി​ടെ വ​ച്ചു മ​സ്തി​ഷ്കാ​ഘാ​ത​മു​ണ്ടാ​യി. തു​ട​ർ​ന്നു കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ത​ല​ച്ചോ​റി​ലെ ര​ക്ത​ക്കു​ഴ​ലി​ൽ ഉ​ണ്ടാ​യ ത​ട​സം നീ​ക്കാ​ൻ ര​ണ്ടു ത​വ​ണ ശ​സ്ത്ര​ക്രി​യ ന​ട​ത്തി.

എ​ന്നാ​ൽ, വീ​ണ്ടും ര​ക്ത​സ്രാ​വ​മു​ണ്ടാ​യി. തു​ട​ർ​ന്നു ദി​വ്യ​യെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി. ബ​ന്ധു​ക്ക​ൾ ആ​രോ​ഗ്യ​വ​കു​പ്പി​നു പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തി​ൽ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​താ​യി ഡി​എം​ഒ ഡോ.​എ.​എ​ൽ ഷീ​ജ അ​റി​യി​ച്ചു.

പ​ത്ത​നം​തി​ട്ട​യി​ൽ ആ​ര്യ

പ​ത്ത​നം​തി​ട്ട​യി​ൽ 28 വയസുകാ​രി​യു​ടെ മ​ര​ണ​വും കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നു​ള്ള പാ​ർ​ശ്വ​ഫ​ല​ങ്ങ​ളു​ടെ ഫ​ല​മാ​യി​ട്ടാ​ണെ​ന്നു ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി. കൈ​പ്പ​ട്ടൂ​ർ തെ​ക്ക​നേ​ത്ത് ര​ഞ്ജി​ത്ത് രാ​ജി​ന്‍റെ ഭാ​ര്യ ആ​ര്യ സ​തീ​ശ​ൻ (28) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് പ​ന്ത​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു മ​ര​ണം. ഈ ​മാ​സം മൂ​ന്നി​ന് വ​ള്ളി​ക്കോ​ട് മാ​യാ​ലി​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ​നി​ന്നാ​ണ് ആ​ദ്യ ഡോ​സ് വാ​ക്സി​ൻ എ​ടു​ത്ത​ത്. അ​ടു​ത്ത ദി​വ​സം മു​ത​ൽ ഛർ​ദി തു​ട​ങ്ങി.

ഇ​തു നി​ല​യ്ക്കാ​തെ വ​ന്ന​തോ​ടെ ആ​ദ്യം പ​ന്ത​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. തു​ട​ർ​ന്നു തു​ന്പ​മ​ൺ പി​എ​ച്ച്സി​യി​ലും പ​ന്ത​ളം, ഇ​ട​പ്പോ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സ തേ​ടി.

എ​ന്നാ​ൽ, ഛർ​ദി​ലി​നു ശ​മ​ന​മു​ണ്ടാ​യി​ല്ല. ര​ക്ത​ത്തി​ൽ പൊ​ട്ടാ​സ്യ​ത്തി​ന്‍റെ അ​ള​വ് കു​റ​ഞ്ഞ​താ​കാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ ബ​ന്ധു​ക്ക​ളോ​ടു പ​റ​ഞ്ഞ​ത്. സോ​ഡി​യം കൂ​ടു​ക​യും ചെ​യ്തി​രു​ന്നു. ഭ​ർ​ത്താ​വ് ര​ഞ്ജി​ത് പ​ന്ത​ളം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ര​ക്ഷ​ണ ഏ​ക മ​ക​ളാ​ണ്.

പ​ത്ത​നം​തി​ട്ട​യി​ൽ നോ​വ

പ​ത്ത​നം​തി​ട്ട​യി​ൽ വാ​ക്സി​നു ശേ​ഷം പ​നി​യും ക​ടു​ത്ത അ​സ്വ​സ്ഥ​ത​യും ബാ​ധി​ച്ചു മ​രി​ച്ച​താ​യി ബ​ന്ധു​ക്ക​ൾ ആ​ദ്യം പ​രാ​തി ന​ൽ​കി​യ സം​ഭ​വ​മാ​ണ് നോ​വ​യു​ടെ മ​ര​ണം. ചെ​റു​കോ​ൽ കാ​ട്ടൂ​ർ ചി​റ്റാ​നി​ക്ക​ൽ വ​ട​ശേ​രി​മ​ഠം സാ​ബു സി. ​തോ​മ​സി​ന്‍റെ മ​ക​ൾ നോ​വ സാ​ബു(19)​വാ​ണ് ത​ല​ച്ചോ​റി​ലെ ര​ക്ത​ധ​മി​നി പൊ​ട്ടി​യു​ണ്ടാ​യ ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്നു ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്.

മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു. ജൂ​ലൈ 28ന് ​കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ​നി​ന്നാ​ണ് പെ​ൺ​കു​ട്ടി കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ന്‍റെ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച​ത്. തു​ട​ർ​ന്നു പ​നി ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി.

അ​സ്വ​സ്ഥ​ത കൂ​ടി​യ​തോ​ടെ കോ​ഴ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി ചി​കി​ത്സ തേ​ടി. ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തോ​ടെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ൽ ത​ല​യി​ലെ ഞ​ര​ന്പു​ക​ൾ പൊ​ട്ടി ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി. വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്കു മാ​റ്റി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കോ​ട്ട​യ​ത്ത് മ​ഹി​മ

പാ​ലാ പ​ടി​ഞ്ഞാ​റ്റു​ക​ര കാ​ഞ്ഞി​ര​ത്തു​ങ്ക​ൽ ആ​ർ. ര​ഞ്ജി​ത്തി​ന്‍റെ ഭാ​ര്യ​യും കാ​ഞ്ഞി​ര​പ്പ​ള്ളി ആ​ന​ക്ക​ല്ല് തൈ​പ്പ​റ​ന്പി​ൽ മാ​ത്യു​വി​ന്‍റെ മ​ക​ളു​മാ​യ മ​ഹി​മ മാ​ത്യു (31) ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​തു വാ​ക്സി​ൻ എ​ടു​ത്ത​തി​നു ശേ​ഷ​മു​ള്ള പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ രൂ​ക്ഷ​മാ​യ​തി​നു പി​ന്നാ​ലെ​യാ​ണെ​ന്നു പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ഏ​ഴ് ആ​ഴ്ച ഗ​ർ​ഭി​ണി​യാ​യി​രു​ന്നു മ​ഹി​മ.

ക​ഴി​ഞ്ഞ ആ​റി​ന് മ​ര​ങ്ങാ​ട്ടു​പി​ള്ളി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ​നി​ന്നാ​ണ് കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്. ക​ടു​ത്ത ത​ല​വേ​ദ​ന​യും ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളും അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ 13ന് പാലായിലെ ​സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി മ​ട​ങ്ങി.

എ​ന്നാ​ൽ, ത​ല​വേ​ദ​ന കു​റ​യാ​തി​രു​ന്ന​തോ​ടെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ൽ എ​ത്തി. അ​ബോ​ധാ​വ​സ്ഥ​യി​ൽ ആ​യ​തോ​ടെ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്കു മാ​റ്റി. ക​ഴി​ഞ്ഞ 20ന് ​മ​രി​ച്ചു. സം​ഭ​വം സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി​ക്കു ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി.

കാ​സ​ർ​ഗോ​ട്ട് ര​ഞ്ജി​ത

കോ​വി​ഡ് വാ​ക്‌​സി​ന്‍ ആ​ദ്യ​ഡോ​സ് എ​ടു​ത്ത​ശേ​ഷം ക​ടു​ത്ത ത​ല​വേ​ദ​ന​യും പ​നി​യും ബാ​ധി​ച്ച് അ​വ​ശ​നി​ല​യി​ലാ​യ ഐ​ടി​ഐ വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ച​താ​ണ് മ​റ്റൊ​രു സം​ഭ​വം. ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ വാ​വ​ടു​ക്കം വ​ലി​യ​ക​ണ്ട​ത്തെ കെ. ​ര​വീ​ന്ദ്ര​ന്‍റെ​യും സു​നി​ത​യു​ടെ​യും മ​ക​ള്‍ സി. ​ര​ഞ്ജി​ത (22) യാ​ണു മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ മൂ​ന്നി​നു ബേ​ഡ​ഡു​ക്ക താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍​നി​ന്നാ​ണ് കോ​വി​ഷീ​ല്‍​ഡി​ന്‍റെ ഒ​ന്നാം ഡോ​സ് ര​ഞ്ജി​ത​യ്ക്കു കു​ത്തി​വ​ച്ച​ത്. പി​ന്നീ​ടു ക​ടു​ത്ത ത​ല​വേ​ദ​ന​യും പ​നി​യും ഛര്‍​ദി​യും അ​നു​ഭ​വ​പ്പെ​ട്ട​താ​യി ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു.

അ​സ്വ​സ്ഥ​ത കൂ​ടു​ത​ലാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് 17ന് ​കാ​ഞ്ഞ​ങ്ങാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നി​ല ഗു​രു​ത​ര​മാ​യ​തി​നെ​ത്തു​ട​ര്‍​ന്നു പി​ന്നീ​ട് ക​ണ്ണൂ​രി​ലെ സ്വ​കാ​ര‍്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​വി​ടെ ന​ട​ത്തി​യ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ല്‍ ത​ല​ച്ചോ​റി​ല്‍ ര​ക്തം ക​ട്ട​പി​ടി​ച്ച​താ​യി ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​മാ​ക്കി​യി​രു​ന്നു. ഇ​തി​നു​ശേ​ഷം തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ര​ഞ്ജി​ത​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം​എ​ല്‍​എ വി​ഷ​യം ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് മ​ന്ത്രി വീ​ണ ജോ​ര്‍​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ച്ച് വി​ദ്യാ​ര്‍​ഥി​നി​യു​ടെ ആ​രോ​ഗ്യ​നി​ല വി​ല​യി​രു​ത്തി​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. കാ​സ​ര്‍​ഗോ​ഡ് ഗ​വ. ഐ​ടി​ഐ​യി​ലെ സി​വി​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്നു. സ​ഹോ​ദ​രി: ദേ​വി​ക.

അ​ന്വേ​ഷ​ണം വേ​ണം

വാ​ക്സി​ൻ എ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്നു സ​മാ​ന ല​ക്ഷ​ണ​ങ്ങ​ളോ​ടെ യു​വ​തി​ക​ൾ മ​രി​ക്കാ​ൻ ഇ​ട​യാ​യ​തി​നെ​ക്കു​റി​ച്ചു സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. വാ​ക്സി​ൻ സ്വീ​ക​രി​ച്ച് 28 ദി​വ​സ​ത്തി​നു​ള്ളി​ൽ ന​ട​ക്കു​ന്ന മ​ര​ണ​ങ്ങ​ൾ ആ​രോ​ഗ്യ​വ​കു​പ്പി​ലേ​ക്കു റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നു നി​ർ​ദേ​ശ​മു​ണ്ട്. എ​ങ്കി​ലും അ​ടു​ത്ത​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ യു​വ​തി​ക​ൾ​ക്കു സം​ഭ​വി​ച്ച മ​ര​ണ​ങ്ങ​ൾ ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

ത​ല​ച്ചോ​റി​ൽ ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന​തും ര​ക്ത​സ്രാ​വ​വു​മാ​ണ് നാ​ലു പേ​രു​ടെ​യും ജീ​വ​നെ​ടു​ത്ത​ത്. ര​ക്തം ക​ട്ട​പി​ടി​ക്ക​ൽ സാ​ധ്യ​ത​യെ​ത്തു​ട​ർ​ന്നു യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ ചി​ല വാ​ക്സി​നു​ക​ൾ​ക്കു നേ​ര​ത്തെ നി​യ​ന്ത്ര​ണ​വും വി​ല​ക്കു​മൊ​ക്കെ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​മ​ര​ണ​ങ്ങ​ൾ വി​ദ​ഗ്ധ സ​മി​തി പ​രി​ശോ​ധി​ച്ചു യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്തി ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ക​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്.

Facebook Comments Box

By admin

Related Post