Kerala News

30 ഭവനകൾ പൂർത്തീകരിച്ച് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി

Keralanewz.com

സാമ്പത്തിക പോരായ്മ മൂലവും കരാറുകാരാൽ വഞ്ചിക്കപെട്ടും ഭവനങ്ങളുടെ പണി പൂർത്തിയാക്കുവാൻ സാധിക്കാതെ താൽക്കാലികമായി നിർമിച്ച ഷേഡുകളിൽ വർഷങ്ങളായി താമസിച്ചുവന്നിരുന്ന 30 ആദിവാസി വിഭാഗത്തിൽപെട്ട കുടുബങ്ങളുടെ ഭവനങ്ങൾ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പൂർത്തീകരിച്ചു. സൗത്ത് അമേരിക്കൻ രാജ്യമായ ചിലി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെലാവിപ് എന്ന വികസന ഏജൻസിയുമായി സഹകരിച്ചാണ് എടവക, തവിഞ്ഞാൽ എന്നീ പഞ്ചായത്തുകളിലെ 30 ഭവനങ്ങളുടെ പണിയാണ് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പൂർത്തീകരിച്ചത്. വിവിധ തരത്തിലുള്ള നിർമ്മാണ പ്രവർത്തികൾ ആണ് വയനാട് നടപ്പിലാക്കിയത്. ചില വീടുകളുടെ പ്ലാസ്റ്ററിങ് വർക്ക് പൂർത്തീകരിച്ചു. കുറച്ച് വീടുകളുടെ ഫ്ലോർ ടൈൽ ഇട്ടു. ഒരു വീടിന്റെ അടുക്കള നിർമിച്ചു നൽകി. ചിലവീടുകളുടെ വയലാറിങ്, പ്ലംബിംഗ് അടക്കമുള്ള മുഴുവൻ പണിയും പൂർത്തീകരിച്ചു. വർഷങ്ങളായി പണി പൂർത്തീകരിക്കുവാൻ സാധിക്കാതെ താൽക്കാലിക ഷെഡിൽ കഴിഞ്ഞിരുന്ന 30 കുടുംബങ്ങളുടെ ഒരു സുരക്ഷിതമായ ഭവനം എന്ന സ്വപ്നമാണ് ഈ പദ്ധതിയിലൂടെ യാഥാർഥ്യമായത്. ഈ പദ്ധതിയുടെ ഔപചാരികമായ ഉത്ഘാടനം ഡിസംബർ 14 ശനിയാഴ്ച വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ ബഹു. പട്ടിക ജാതി പട്ടിക വർഗ്ഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിക്കും. ആറുമാസം കൊണ്ട് ആണ് ഭവനങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചത്. വയനാട്ടിൽ അറിയപ്പെടുന്ന കെട്ടിട നിർമ്മാണ കമ്പനിയായ ടെക്റ്റികോൺ ബിൽഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഭവന നിർമ്മാണം സമയ ബന്ധിതമായി പൂർത്തീകരിച്ചത്. പദ്ധതി പ്രവർത്തങ്ങൾക്ക് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റെവ.ഫാ. ജിനോജ് പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ ജോസ്.പി.എ, പ്രൊജക്റ്റ് കോ ഓർഡിനേറ്റർ ദീപു ജോസഫ് എന്നിവർ നേതൃത്വം നൽകി.വരുന്ന സാമ്പത്തിക വർഷം 40 ടോയിലറ്റുകൾ നിർമ്മിക്കുവാൻ സെലാവിപ് സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ട്

വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി സെലാവിപ്പിന്റെ സാമ്പത്തിക സഹായത്തോടെ കാക്കഞ്ചേരി പണിയ കോളനിയിൽ നിർമ്മാണം പൂർത്തീകരിച്ച ശാന്ത നന്ദന്റെ ഭവനം

Facebook Comments Box