Fri. Apr 26th, 2024

ഇന്ധന വിലവർധനയിൽ പ്രതിഷേധവുമായി കെ.എസ്.സി (എം)

By admin Jun 10, 2021 #news
Keralanewz.com

കടുത്തുരുത്തി : ദിനംപ്രതിയുള്ള പെട്രോൾ,ഡീസൽ വില വർദ്ധനയിൽ പ്രതിഷേധവുമായി കെ.എസ്.സി(എം). അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഗണ്യമായി കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലും ദിനംപ്രതി ഇന്ധന വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നീക്കം തികച്ചും മനുഷ്യത്വ രഹിതമാണന്ന് കെ.എസ്.സി(എം) സംസ്ഥാന ജനറൽ സെക്രട്ടറി അലക്സാണ്ടർ കുതിരവേലി.കോവിഡ് മൂലം രാജ്യത്തെ ജനങ്ങൾ തങ്ങളുടെ ദൈന്യദിന ജീവിതം മുമ്പോട്ട് കൊണ്ടുപോകാൻ കഷ്ടപെടുമ്പോൾ ദിനംപ്രതിയുള്ള ഇന്ധന വിലവർദ്ധന ജനങ്ങളെ അങ്ങേയറ്റം ബുദ്ധിമുട്ടിലാക്കുന്നു.ഇന്ന് കോവിഡ് മൂലം രാജ്യത്ത്‌ ആകമാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ അവസരത്തിൽ  ദിനംപ്രതിയുള്ള ഇന്ധന വിലവർദ്ധന ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്നു.ഇന്ധന വിലവർദ്ധനയിൽ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപ്പെട്ട് ഇതിന് ഒരു ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും ഇല്ലെങ്കിൽ കേരള വിദ്യാർത്ഥി കോൺഗ്രസ്‌ (എം) ശക്തമായ സമരപരിപാടികളുമായി മുമ്പോട്ട് പോകുമെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു കെ.എസ്.സി(എം) സംസ്ഥാന ജനറൽ സെക്രട്ടറി അലക്സാണ്ടർ കുതിരവേലി പറഞ്ഞു.കെ.എസ്.സി(എം) സംസ്ഥാന കമ്മിറ്റി അംഗം ജോൺസൺ ജെയിംസ് അധ്യക്ഷത വഹിച്ചു.കെ.എസ്.സി (എം) ഞീഴൂർ മണ്ഡലം പ്രസിഡന്റ്‌ ജോബിൻ നാലാംകുഴി മുഖ്യപ്രഭാഷണം നടത്തി.കെ.എസ്.സി.(എം) ജില്ലാ കമ്മിറ്റി അംഗം സനൽ ചെറുവള്ളി,ദീപക് പല്ലാട്ട്,അജയ് നെല്ലിക്കുന്നേൽ എന്നിവർ നേതൃത്വം നൽകി.

Facebook Comments Box

By admin

Related Post