ബിനു എന്നൊരാളെ അറിയില്ലെന്ന് അന്ന് ആണയിട്ടു; ഇന്ന് തന്റെ വിവാഹം ഒരിക്കല്‍ കഴിഞ്ഞതാണെന്ന് സമ്മതിച്ച് രേണു സുധി!
അഭിനയം പ്രൊഫഷനായി സ്വീകരിച്ചശേഷമാണ് രേണു സുധി വൈറലായതും സോഷ്യല്‍മീഡിയയില്‍ ചർച്ച വിഷയമായി തുടങ്ങിയതും. സന്നദ്ധ സംഘടന നിർമ്മിച്ച് നല്‍കിയ വീടിനെ വിമർശിച്ചതോടെ രേണുവിന് എതിരെ സുധിയെ സ്നേഹിക്കുന്നവർ പോലും തിരിഞ്ഞു.
സുധിയുടെ മരണത്തിന് മുമ്ബും ശേഷവും പലവിധ സഹായങ്ങള്‍ ചെയ്തിട്ടുള്ള കലാകാരനായ താജ് പത്തനംതിട്ട പോലും ഇന്ന് രേണുവിന് എതിർഭാഗത്താണ്.
ഒരുപാട് പേരുടെ പണവും പ്രാർത്ഥനയും കൊണ്ട് നിർമ്മിച്ച വീടിനെ വിമർശിച്ച രേണുവുമായി സൗഹൃദം സൂക്ഷിക്കാൻ താല്‍പര്യപ്പെടുന്നില്ലെന്ന നിലപാടിലാണിപ്പോള്‍ താജ്. എത്രയോ കലാകാരന്മാർ മരിച്ച് പോയിട്ടുണ്ട്. അതില്‍ പലരുടേയും ഭാര്യമാർ വിധവകളായാണ് കഴിയുന്നത്. അവർക്കൊന്നും ഇല്ലാത്ത പ്രിവിലേജ് എന്തിന് രേണുവിന് കൊടുക്കുന്നു.
ഇനി ഞാൻ രേണുവിന്റെ പിതാവിനെ വിളിക്കുകയോ അവർ വിളിച്ചാല്‍ എടുക്കുകയോ ചെയ്യില്ല. ആ കുടുംബത്തോട് എനിക്ക് ഒരു കടപ്പാടും ഇനി ഇല്ല. ഞാൻ ഇനി അവരുടെ കാര്യത്തില്‍ ഇടപെടില്ല. രേണുവും കുടുംബവും എന്നെ കുറിച്ച് പറയുന്നത് കേട്ട് മക്കള്‍ പോലും എന്നെ വഴക്ക് പറഞ്ഞു രേണുവിനേയും കുടുംബത്തിനേയും സഹായിച്ചതിന്.
എന്തിനെ കുറിച്ച് ചോദിച്ചാലും താൻ യുട്യൂബ് വീഡിയോ കാണാറില്ലെന്നാണ് രേണുവിന്റെ മറുപടി കാണാതെ പിന്നെ എങ്ങനെയാണ് രേണു റിയാക്ഷൻ വീഡിയോ ചെയ്യുന്ന യുട്യൂബറുടെ പേരില്‍ കേസ് കൊടുത്തത്. അതുപോലെ അർഹതപ്പെട്ടവരെ ഇനിയും സഹായിക്കണമെന്നാണ് ഫിറോസിനോട് എനിക്ക് പറയാനുള്ളത്. ഒരുപാട് പേർ പൈസ മുടക്കിയാണ് ആ വീട് നിർമ്മിച്ചത്. ഗൃഹപ്രവേശന ദിവസം ഞാൻ സുധിയുടെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചില്ല.
ഫിറോസ് ആ വീടിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷെ രേണുവും കുടുംബവും അദ്ദേഹത്തോട് നന്ദികേട് കാണിച്ചു. സുധി മരിച്ച് കഴിഞ്ഞിട്ടും സുധിയുടെ അക്കൗണ്ടിലേക്ക് പലരും പണം അയച്ച് കൊടുത്ത് സഹായിച്ചിട്ടുണ്ടെന്നുമാണ് താജ് പത്തനംതിട്ട പറഞ്ഞത്. സുധിയുടെ മൂത്ത മകന് വേണ്ട സഹായങ്ങള്‍ എത്തിക്കാൻ ഇപ്പോള്‍ താജ് സന്നദ്ധത കാണിക്കുന്നുണ്ട്. രേണുവിന്റെ മുൻകാല ജീവിതവും അടുത്തിടെ ചർച്ചയായിരുന്നു.
സുധിയെ മാത്രമെ താൻ വിവാഹം ചെയ്തിട്ടുള്ളുവെന്നാണ് രേണു പറഞ്ഞിരുന്നത്. എന്നാല്‍ അത് സത്യമല്ലെന്ന് പിന്നീട് പുറത്ത് വന്നു. പക്ഷെ രേണു അത് സമ്മതിക്കാൻ കൂട്ടാക്കിയില്ല. ഇപ്പോഴിതാ ആദ്യമായി രേണു അത് തുറന്ന് സമ്മതിച്ചിരിക്കുന്നു. മൈ മീഡിയ ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രേണു. സുധി ചേട്ടൻ ജീവിതത്തിലേക്ക് വരും മുമ്ബ് എനിക്കൊരു ലൈഫുണ്ടായിരുന്നു. അത് സുധി ചേട്ടനും അറിയാം. ആ ലൈഫിനെ കുറിച്ച് ഞാൻ ഇതുവരേയും പുറത്ത് പറയാതിരുന്നത് സുധി ചേട്ടന്റെ വാക്കിനെ മാനിച്ചാണ്.
അവരുടെ കാര്യം നമ്മള്‍ പറയേണ്ടതില്ലെന്ന് സുധി ചേട്ടൻ എന്നോട് പറഞ്ഞു. മനുഷ്യരാണ്… മുന്നിലോട്ടും പിന്നിലോട്ടും ലൈഫുണ്ടാകും. ആ വ്യക്തിക്ക് പോലും ഞാൻ ആ ബന്ധത്തെ കുറിച്ച് വീണ്ടും വീണ്ടും പറയുന്നതിനോട് താല്‍പര്യമുണ്ടാവില്ല. ബിനുവെന്നാണ് ആളുടെ പേര്. അയാള്‍ ഇപ്പോള്‍ ഒരു കുടുംബമായി ജീവിക്കുകയാണ്. ആദ്യ വിവാഹത്തെ കുറിച്ച് സ്റ്റാർ മാജിക്കില്‍ വന്നപ്പോള്‍ ഞാൻ പറയാൻ തുനിഞ്ഞു. പക്ഷെ സുധി ചേട്ടൻ വിലക്കി.
പെന്തക്കോസ്ത് രീതിയിലുള്ള വിവാഹമായിരുന്നു. അതുകൊണ്ടാണ് ആളുകള്‍ പാസ്റ്റർ എന്ന് അദ്ദേഹത്തെ പറയുന്നത്. പക്ഷെ അയാള്‍ പാസ്റ്ററായിരുന്നില്ല. പെന്തക്കോസ്ത് രീതിയിലുള്ള വിവാഹമായതുകൊണ്ട് താലികെട്ടിയില്ല. അതുകൊണ്ടാണ് എന്നെ താലികെട്ടിയത് സുധി ചേട്ടൻ മാത്രമാണെന്ന് ഞാൻ പറഞ്ഞത്. അതുകൊണ്ട് ഞാൻ കള്ളത്തരം പറഞ്ഞിട്ടില്ല.
ആ വിവാഹം രജിസ്റ്റർ ചെയ്തിട്ടുമില്ല. പുതുമോടി കഴിഞ്ഞ് ഒരു മാസം കഴിഞ്ഞാണ് എല്ലാവരും വിവാഹം രജിസ്റ്റർ ചെയ്യുന്നത്. അത്രയും കാലം ആ ബന്ധം നിന്നില്ല. താല്‍പര്യമില്ലാതെ വിവാഹം കഴിച്ചതാണ്. അയല്‍പക്കക്കാർ കൊണ്ടുവന്ന ആലോചനയായിരുന്നു എന്നാണ് രേണു സുധി പറഞ്ഞത്.