International News

ജര്‍മനിയില്‍ വെടിവയ്പ്; 9 പേര്‍ കൊല്ലപ്പെട്ടു

Keralanewz.com

ജര്‍മനിയില്‍ രണ്ടിടങ്ങളിലായി നടന്ന വെടിവയ്പില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു . അഞ്ച് പേര്‍ക്ക് പരുക്കേറ്റു. വടക്കന്‍ ജര്‍മനിയിലെ ഹനാവുവിലാണ് ആക്രമണം നടന്നത്. പ്രാദേശിക സമയം രാത്രി ഒന്‍പത് മണിക്ക് ഹനാവു നഗരത്തിലെ ബാറിലാണ് ആദ്യം വെടിവയ്പുണ്ടായത്.

വൈകാതെ തൊട്ടടുത്തുള്ള കെസല്‍സ്റ്റാഡിലെ മറ്റൊരു ബാറിലും വെടിവയ്പുണ്ടായി. ആദ്യത്തെ വെടിവയ്പില്‍ മൂന്ന് പേരും രണ്ടാമത്തെ വെടിവയ്പില്‍ അഞ്ച് പേരുമാണ് മരിച്ചത്. മരിച്ചവരില്‍ അധികവും തുര്‍ക്കി വംശജരാണ്.

തോബിയാസ് ആര്‍ എന്ന് പേരുള്ള 43 കാരനാണ് വെടിവയ്പ്പ് നടത്തിയയെന്ന് പൊലീസ് അറിയിച്ചു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *