Fri. Mar 29th, 2024

ബിജെപി നേതാവ് എ. എം സന്തോഷ് കുമാർ കേരള കോൺഗ്രസ് (എം) ൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു

By admin Sep 11, 2021 #keralacongress m
Keralanewz.com

കോട്ടയം ; ആശയങ്ങളും ആദർശങ്ങളും കൈവിട്ട പാർട്ടി യായി ബിജെപി മാറിയിരിക്കുകയാണ്.അഴിമതിയും പണാധിപത്യവും നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനവും ബി ജെ പി എന്ന രാഷ്ട്രീയ  പാർട്ടിയിൽ തുടർന്ന് പ്രവർത്തിക്കാൻ തന്നെ അനുവദിക്കുന്നില്ലെന്ന്എ എം സന്തോഷ്കുമാർ കോട്ടയത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു. ഇന്നത്തെ കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ പാർട്ടിയുടെ അഖിലേന്ത്യാ ട്രഷറർ ആയിരുന്ന സമയത്ത്  കോട്ടയം സന്ദർശിച്ചപ്പോൾ താനും ഒപ്പമുണ്ടായിരുന്നു

യാത്രക്കിടയിൽ ജോസ് കെ മാണി ഒരു മികച്ച പാർലമെന്റേറിയൻ ആണെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. മാതൃകാപരമായ വികസനമാണ് കോട്ടയം പാർലമെൻറ് നിയോജകമണ്ഡലത്തിൽ നടത്തിയത് എന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയിൽ പ്രവർത്തിച്ചു കൊണ്ടിരുന്നപ്പോഴും കെ.എം മാണിസാറിന്റെ മാതൃകാപരമായ പ്രവർത്തനശൈലി തന്നെ വളരെ ആകർഷിച്ചിരുന്നു

ജോസ് കെ മാണിയുടെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളും ജനകീയ പ്രശ്നങ്ങളിലും പ്രത്യേകിച്ച് കാർഷിക പ്രശ്നങ്ങളിലും ഇടപെട്ട് പരിഹരിക്കുന്നതിനുള്ള അദ്ദേഹത്തിൻറെ സാമർത്ഥ്യം തനിക്ക് അറിവുള്ള താണെന്നും സന്തോഷ് കുമാർ പറഞ്ഞു..പ്രാഥമിക അംഗത്വം ഉൾപ്പെടെ ബിജെപിയിൽ തനിക്കുണ്ടായിരുന്ന എല്ലാ സ്ഥാനങ്ങളും രാജിവയ്ക്കുന്നതായി സന്തോഷ്കുമാർ പറഞ്ഞു.

ബിജെപി പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡൻറ് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി ,പാലക്കാട്, തൃശൂർ, എറണാകുളം കോട്ടയം എന്നീ ജില്ലകൾ ഉൾപ്പെടുന്ന മധ്യ മേഖല സെക്രട്ടറി, ടെലികോം അഡ്വൈസറി മെമ്പർ റബ്ബർ ബോർഡ് മെമ്പർ 25 വർഷമായി എൻഎസ്എസ് കരയോഗം സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുള്ള 35 വർഷമായുള്ള ബിജെപിയുടെ സജീവ പ്രവർത്തകനാണ് താനെന്നും അദ്ദേഹം പറഞ്ഞു..

മുന്നൂറോളം പ്രവർത്തകർ കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും തന്നോടൊപ്പം പാർട്ടി ചെയർമാൻ ജോസ് കെ മാണി നിന്നും അംഗത്വം സ്വീകരിച്ച് കേരള കോൺഗ്രസ് എമ്മിന് ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, ജില്ലാ പ്രസിഡൻറ് സണ്ണി തെക്കേടം, ജില്ലാ സെക്രട്ടറി ജോസഫ് ചാമക്കാല തുടങ്ങിയവർ പത്രസമ്മേളനത്തിൽ  പങ്കെടുത്തു.

Facebook Comments Box

By admin

Related Post