Fri. Apr 26th, 2024

പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണം; പൊതുതാത്പര്യ ഹര്‍ജി ഇന്ന് സുപ്രീംകോടതിക്ക് മുന്‍പില്‍

By admin Sep 17, 2021 #news
Keralanewz.com

ന്യൂഡൽഹി: പ്ലസ് വൺ പരീക്ഷ റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹർജി ഇന്ന് സുപ്രിം കോടതിക്ക് മുൻപിൽ. കേസിൽ കക്ഷി ചേർക്കണം എന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള 48 വിദ്യാർത്ഥികൾ നൽകിയ അപേക്ഷയും കോടതി പരിഗണിക്കും.

ജസ്റ്റിസ് എ എൻ ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. പരീക്ഷയെഴുതാൻ എത്തുന്ന ഒരു വിദ്യാർത്ഥിക്ക് പോലും രോഗബാധ ഉണ്ടാകാത്ത തരത്തിൽ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ സത്യവാങ്മൂലത്തിലൂടെ അറിയിച്ചിരുന്നു. സംസ്ഥാനത്തെ സ്‌കൂൾ തുറക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സുപ്രിംകോടതി സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. 

ഓൺലൈൻ പരീക്ഷ നടത്താനുള്ള ബുദ്ധിമുട്ടുകളും സംസ്ഥാനത്തെ കോവിഡ് സാഹചര്യവും കോടതി ഇന്ന് വിലയിരുത്തും. ഓൺലൈൻ ക്ലാസുകൾ ഫലപ്രദമല്ലെന്നും ഉൾപ്രദേശങ്ങളിലും കടലോര മേഖലകളിലും ഇന്റർനെറ്റ് സേവനങ്ങൾക്ക് പരമിതിയുണ്ടെന്നും ഹൈക്കോടതിയിൽ നൽകിയ അപേക്ഷയിൽ വിദ്യാർത്ഥികൾ ആരോപിക്കുന്നുണ്ട്

Facebook Comments Box

By admin

Related Post