Thu. Apr 25th, 2024

സ്കൂ​ള്‍ തു​റ​ക്ക​ല്‍: ‘അ​തീ​വ ജാ​ഗ്ര​ത വേ​ണം’; കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സാഹചര്യം കാണുന്നില്ലേയെന്ന് സു​പ്രീം​കോ​ട​തി

By admin Sep 20, 2021 #news
Keralanewz.com

ഡ​ല്‍​ഹി: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​ത്തെ സ്കൂ​ളു​ക​ള്‍ തു​റ​ക്കു​മ്പോ​ള്‍ അ​തീ​വ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളോ​ട് സു​പ്രീം​കോ​ട​തി. കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ സാഹചര്യം കാണുന്നില്ലെയെന്നും കോടതി ചോദിച്ചു. സ്കൂ​ള്‍ തു​റ​ക്കാ​ന്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളെ നി​ര്‍​ബ​ന്ധി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ജ​സ്റ്റീ​ഡ് ഡി.​വൈ.​ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വി​ധി​ച്ചു.

സ്കൂ​ളു​ക​ള്‍ തു​റ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് കോ​ട​തി വ്യ​ക്ത​മാ​യ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡ​ല്‍​ഹി​യി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​യാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ല്ലാ കു​ട്ടി​ക​ളും സ്കൂ​ളി​ല്‍ പോ​ക​ണ​മെ​ന്ന് കോ​ട​തി​ക്ക് എ​ങ്ങ​നെ പ​റ​യാ​നാ​കു​മെ​ന്ന് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ സു​പ്രീം​കോ​ട​തി ചോ​ദി​ച്ചു

നി​ല​വി​ല്‍ 18 വ​യ​സി​ന് മു​ക​ളി​ല്‍ ഉ​ള്ള​വ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് വാ​ക്സി​ന്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. മൂ​ന്നാം ത​രം​ഗ​മു​ണ്ടാ​കു​മെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍​ക്കി​ടെ കു​ട്ടി​ക​ള്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കാ​തെ എ​ങ്ങ​നെ സ്കൂ​ളി​ലേ​ക്ക് വി​ളി​ക്കാ​നാ​കു​മെ​ന്നും മു​തി​ര്‍​ന്ന കു​ട്ടി​ക​ളെ​യും താ​ഴ്ന്ന ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളെ​യും ഒ​ന്നി​ച്ചു സ്കൂ​ളി​ല്‍ എ​ത്തി​ക്കാ​ന്‍ എ​ങ്ങ​നെ സാ​ധി​ക്കു​മെ​ന്നും കോ​ട​തി ആ​രാ​ഞ്ഞു

Facebook Comments Box

By admin

Related Post