Thu. Apr 25th, 2024

ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് സു​ര​ക്ഷി​ത​മ​ല്ലന്ന് റിപ്പോർട്ട് ; എരുമേലിയിലെ വിമാനത്താവളസ്വപ്നങ്ങൾക്ക് തിരിച്ചടി..

By admin Sep 21, 2021 #news
Keralanewz.com

എരുമേലി : കാഞ്ഞിരപ്പള്ളി, എരുമേലി പ്രദേശങ്ങളുടെ വികസനത്തിന് ഏറെ സഹായകരമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ സ്ഥാപിക്കുവാൻ ഉദ്ദേശിച്ചിരുന്ന വിമാനത്താവള പ്രോജെക്ടിന് മങ്ങലേൽക്കുന്നു. ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി ക​ണ്ടെ​ത്തി​യ ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് സുര​ക്ഷി​ത​മ​ല്ലെ​ന്ന് കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ ( ഡിജിസിഎ) വ്യോമയാന മന്ത്രാലയത്തിന് മറുപടി നൽകി.

എരുമേലിയിൽ എയർപോർട്ടിനായി കണ്ടെത്തിയ സ്ഥലം, കൊച്ചി അന്താരാഷ്​ട്ര വിമാനത്താവളത്തില്‍ നിന്ന് 88 കിലോമീറ്ററും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും 110 കിലോമീറ്റര്‍ മാത്രവും അകലത്തിലാണ്. 150 കിലോമീറ്റർ പരിധിയ്ക്കുള്ളിൽ, പുതിയ വിമാനത്താവളത്തിന് ‌സാധാരണ ഗതിയിൽ അനുമതി നൽകാറില്ല.

ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍ ശബരിമല വിമാനത്താവളത്തിന് അനുമതി നൽകിയാൽ തന്നെ, നിലവിൽ കണ്ടെത്തിയ സ്ഥലത്ത് റണ്‍വേ തയാറാക്കാന്‍ വേണ്ടത്ര നീളവും വീതിയും ഉറപ്പാക്കുവാൻ ബുദ്ധിമുട്ടാകുമെന്നും, മംഗലാപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലേതിനു സമാനമായ അപകട സാധ്യതകള്‍ ഉള്ള ടേബിൾ ടോപ് റണ്‍വേ ആയിരിക്കും അവിടെ നിർമ്മിക്കേണ്ടി വരികയെന്നും റിപ്പോർട്ടിൽ പറയുന്നു.

കാറ്റിന്റെ ഗതി പരിശോധിക്കുമ്പോഴും വിമാനത്താളത്തിന് പ്രദേശം ഒട്ടും അനുയോജ്യമല്ല . പരിസര പ്രദേശത്തുള്ള രണ്ടു ഗ്രാമങ്ങളെ വിമാനത്താവളത്തിന്റെ റ നിര്‍മാണം പ്രതികൂലമായി ബാധിക്കുമെന്നും ഡിജിസിഎ കേന്ദ്രത്തെ അറിയിച്ചു. വിമാനത്താവളം സംബന്ധിച്ച് കേരളം മുന്നോട്ടു വെച്ച എല്ലാ അഭിപ്രായങ്ങളും പരിഗണിച്ച ശേഷമാണ് തങ്ങളുടെ തീരുമാനം പ്രത്യേകം അറിയിക്കുന്നതെന്ന്​ ഡി.ജി.സി.എ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം സം​ബ​ന്ധി​ച്ചു റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കാ​ൻ അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​യി ലൂ​യി ബ​ർ​ഗ​ർ ക​ണ്‍​സ​ൾ​ട്ട​ൻ​സി​യേ​യാ​ണ് കേ​ര​ള സ​ർ​ക്കാ​ർ ചു​മ​തല​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ലൂ​യി ബ​ർ​ഗ​ർ ത​യാ​റാ​ക്കി ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ്ര​സ്തു​ത റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള മ​റ്റു ന​ട​പ​ടി​ക​ളി​ൽ ത​ങ്ങ​ൾ ഉ​ത്ത​ര​വാ​ദി​ക​ള​ല്ലെ​ന്ന് അ​വ​ർ പ്ര​ത്യേ​കം പ​റ​യു​ന്നു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു റി​പ്പോ​ർ​ട്ട് എ​ങ്ങ​നെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​ൻ ക​ഴി​യും എ​ന്നാ​ണ് ഡി​ജി​സി​എ ഇ​പ്പോ​ൾ വ്യോ​മ​ന​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ ചോ​ദി​ക്കു​ന്ന​ത്.

Facebook Comments Box

By admin

Related Post