Thu. Mar 28th, 2024

പൂര്‍ണമായും വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് യാത്ര ചെയ്യാം; ഇന്ത്യയടക്കമുള്ള നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്ര വിലക്ക് നീക്കി അമേരിക്ക

By admin Sep 21, 2021 #news
Keralanewz.com

വാഷിങ്ടണ്‍: ഇന്ത്യയടക്കമുള്ള നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്ര വിലക്ക് നീക്കി അമേരിക്ക. മുഴുവന്‍ ഡോസ് കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി ബൈഡന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നവംബര്‍ മുതലാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുക

അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ വിദേശ പൗരന്മാരും മുഴുവന്‍ ഡോസ് കൊവിഡ് വാക്‌സീന്‍ സ്വീകരിച്ച രേഖ വിമാനങ്ങളില്‍ കയറുന്നത് മുമ്പ് തന്നെ ഹാജരാക്കണമെന്ന് ബൈഡന്‍ സര്‍ക്കാരിന്റെ പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് വൈറ്റ് ഹൗസ് കൊവിഡ് കോഡിനേറ്റര്‍ പറഞ്ഞു

അതിനൊപ്പം യാത്ര പുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ് കൊവിഡ് നെഗറ്റീവാണ് എന്ന രേഖയും സമര്‍പ്പിക്കണം. കഴിഞ്ഞ ഒരു വര്‍ഷമായി ചൈന, ഇന്ത്യ, തുടങ്ങി നിരവധി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്ക യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് നീക്കം ചെയ്തുകൊണ്ടാണ് പുതിയ വാക്‌സീനേഷന്‍ നിബന്ധനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പൂര്‍ണമായും വാക്‌സിനേഷന്‍ സ്വീകരിച്ചിരിക്കുന്നവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി

Facebook Comments Box

By admin

Related Post