Thu. Apr 25th, 2024

കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്​ 50,000 രൂപ നഷ്​ടപരിഹാരം നല്‍കുമെന്ന്​ കേന്ദ്രം

By admin Sep 22, 2021 #news
Keralanewz.com

ഡല്‍ഹി: കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്​ 50,000 രൂപ നഷ്​ടപരിഹാരം നല്‍കുമെന്ന്​ കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയിലാണ്​ കേന്ദ്രസര്‍ക്കാര്‍ നിലപാട്​ അറിയിച്ചത്​. നഷ്​ടപരിഹാര തുക സംസ്ഥാനങ്ങള്‍ നല്‍കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

ദുരന്തനിവാരണ ഫണ്ടില്‍ നിന്നും സംസ്ഥാനങ്ങള്‍ തുക നല്‍കണം. ജില്ലാ ദുരന്തനിവാരണ മാനേജ്​മെന്‍റ്​ അതോറിറ്റി വഴിയാണ്​ നഷ്​ടപരിഹാരം വിതരണം ചെയ്യേണ്ടത്​. അല്ലെങ്കില്‍ ജില്ലാ ഭരണകൂടം വഴി ഇത്​ വിതരണം ചെയ്യണമെന്നും സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി

Facebook Comments Box

By admin

Related Post