Kerala News

കാർഷികവിളകളുടെ വിലത്തകർച്ചയിൽ കർഷകർക്ക് കൈത്താങ്ങായി വീണ്ടും ഫെയ്സ് കർഷക കൂട്ടായ്മ പോത്തുകളെ എത്തിക്കുന്നു

Keralanewz.com

കാർഷികവിളകളുടെ വിലത്തകർച്ചയിൽ കർഷകർക്ക് കൈത്താങ്ങായി വീണ്ടും ഫെയ്സ് കർഷക കൂട്ടായ്മ പോത്തുകളെ എത്തിക്കുന്നു. മുൻപ് 600 പോത്തിൻകുട്ടികളെ കർഷകർക്ക് എത്തിച്ചുനൽകിയ ഫെയ്സ് അടുത്തഘട്ടം പോത്തിൻകുട്ടികളെ കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ്.

എലിക്കുളം പഞ്ചായത്തിലെ കർഷകസംഘം പ്രവർത്തകരുടെയും കർഷകരുടെയും കൂട്ടായ്മയായ ഫാർമേഴ്സ് ഇൻഫർമേഷൻ ആൻഡ് കോഓർഡിനേഷൻ ഫോർ എക്സിസ്റ്റൻസ്(ഫെയ്സ്) ഇത്തവണ മുറജഫ്രാബാദി സങ്കരയിനം പോത്തിൻകുട്ടികളെയാണ് എത്തിക്കുന്നത്. കിലോഗ്രാമിന് 130 രൂപ നിരക്കിലാണ് പോത്തിൻകിടാങ്ങളെ കർഷകർക്ക് നൽകുന്നത്. ശരാശരി നൂറുകിലോഗ്രാമാണ് പോത്തിൻകുട്ടിയുടെ തൂക്കം. 13,000 മുതൽ 15,000 രൂപ വരെ മുതൽമുടക്കിൽ രണ്ടുവർഷം കൊണ്ട് 50,000 രൂപയിൽ കുറയാത്ത വിലകിട്ടുമെന്നാണ് മുൻ അനുഭവമെന്ന് ഫെയ്സ് പ്രവർത്തകർ പറഞ്ഞു. ഫോൺ: 9496113697, 9656390139, 8943499400

Facebook Comments Box