Fri. Apr 26th, 2024

1.09 കോടി രൂപയുടെ മെഴ്‌സിഡസ് ബെന്‍സ് കരസ്ഥമാക്കി മലയാളികളുടെ പ്രിയ നായിക ഐശ്വര്യ ലക്ഷ്മി

By admin Oct 12, 2021 #news
Keralanewz.com

മോളിവുഡിലെ യുവനടിമാരില്‍ ഏറെ ആരാധകരുള്ള താരമാണ് ഐശ്വര്യ ലക്ഷ്മി. അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന മനോഹര ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് ഐശ്വര്യ

ഇപ്പോഴിതാ മെഴ്‌സിഡസ് ബെന്‍സ് ജി എല്‍ എസ് കരസ്ഥമാക്കിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്‌മി. 1.09 കോടി രൂപയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ ആവറേജ് എക്‌സ് – ഷോറൂം വില. ഡീസലിലും പെട്രോളിലും എത്തുന്ന ജി എല്‍ എസിന് 2925 – 2999 സിസിയുടെ എന്‍ജിനാണ് ഉള്ളത്. ഹീറ്റഡ് ആന്‍ഡ് വേന്റിലേറ്റഡ്‌ മസ്സാജ് സീറ്റുകള്‍, ഇന്റഗ്രേറ്റഡ് റഫ്രിജറേറ്റര്‍, റെയര്‍ സീറ്റുകള്‍ക്ക് ടച്ച്‌ സ്ക്രീന്‍ ടാബ്‌ലറ്റ്, ഫോള്‍ഡിങ്ങ് സൈഡ് സ്റ്റെപ്‌സ് എന്നിവയും ഈ വാഹനത്തിന്റെ പ്രത്യേകതകളാണ്

Facebook Comments Box

By admin

Related Post