Fri. Apr 26th, 2024

സ്കൂളിലെ കസേരകള്‍ വലിച്ചെറിഞ്ഞ പഞ്ചായത്ത് അംഗത്തിനെതിരെ കേസ് എടുത്തു

By admin Oct 16, 2021 #govt.lp school
Keralanewz.com

കൊല്ലം: വിളക്കുടിയില്‍ സ്കൂള്‍ വൃത്തിയാക്കുന്നതിനെ ചൊല്ലി ഗ്രാമ പഞ്ചായത്ത് അംഗവും എഐവൈഎഫ് പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം. സ്കൂളിലെ കസേരകള്‍ വലിച്ചെറിഞ്ഞ പഞ്ചായത്ത് അംഗത്തിനെതിരെ പൊലീസ് കേസ് എടുത്തു.

വിളക്കുടി പഞ്ചായത്തിലെ കിണറ്റിന്‍കര വാര്‍ഡിലായിരുന്നു സംഭവം. ഗവണ്‍മെന്റ് എല്‍പി സ്കൂള്‍ വൃത്തിയാക്കാന്‍ എത്തിയതായിരുന്നു എഐവൈഎഫ് പ്രവര്‍ത്തകര്‍. എന്നാല്‍ തന്റെ അറിവില്ലാതെയാണ് തന്റെ വാര്‍ഡിലെ സ്കൂള്‍ വൃത്തിയാക്കിയത് എന്ന പരാതിയുമായി കോണ്‍ഗ്രസുകാരനായ പഞ്ചായത്ത് അംഗം അജയകുമാര്‍ സ്ഥലത്തെത്തി. വാക്കേറ്റമായി. വാക്കേറ്റം മൂത്തപ്പോള്‍ സ്കൂളിലെ കസേരകള്‍ എടുത്തെറിയാനും മെമ്ബര്‍ ശ്രമിക്കുകയും ചെയ്തു.

മെമ്ബര്‍ മദ്യപിച്ചിരുന്നെന്ന് എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു. തുടര്‍ന്ന് പൊലീസെത്തി മെമ്ബര്‍ ജയകുമാറിനെ കസ്റ്റഡിയിലെടുത്തതോടെയാണ് സംഘര്‍ഷത്തിന് അയവു വന്നത്. പൊതു സ്ഥലത്ത് ബഹളമുണ്ടാക്കിയതിന് മെമ്ബര്‍ക്കെതിരെ കേസ് എടുത്തെന്ന് പൊലീസ് വ്യക്തമാക്കി.

The post സ്കൂളിലെ കസേരകള്‍ വലിച്ചെറിഞ്ഞ പഞ്ചായത്ത് അംഗത്തിനെതിരെ കേസ് എടുത്തു 

Facebook Comments Box

By admin

Related Post