മലവെള്ളപ്പാച്ചിലില്‍ ആക്രി പെറുക്കാനിറങ്ങി: ഒഴുക്കില്‍പ്പെട്ടയാളെ രക്ഷപെടുത്തി നാട്ടുകാരും പോലീസും

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കൊല്ലം: മലവെള്ളപാച്ചിലില്‍ ഒലിച്ചുവന്ന ആക്രി സാധനങ്ങള്‍ പെറുക്കാനിറങ്ങിയ ആള്‍ ഒഴുക്കില്‍പ്പെട്ടു. നാട്ടുകാരും പോലീസും ചേര്‍ന്നാണ് ഇയാളെ രക്ഷപെടുത്തിയത്. കൊല്ലം ഇത്തിക്കരയാറിന് സമീപമാണ് സംഭവം.

തമിഴ്‌നാട് സ്വദേശിയാണ് ഒഴുക്കില്‍പ്പെട്ടത്. അഞ്ചല്‍ പോലീസിന്റെ നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തന വീഡിയോ കേരള പോലീസ് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. യുവാവിനെ കയറിട്ട് കെട്ടി വലിച്ചാണ് കരയ്‌ക്കടുപ്പിച്ചത്.

തുടര്‍ന്ന് ഇയാളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. സിവില്‍ പോലീസ് ഓഫീസര്‍ ഷംനാദ് എസ്, പോലീസ് കോണ്‍സ്റ്റബിള്‍ നിഖില്‍ എസ് മുരളി, സബ് ഇന്‍സ്‌പെക്ടര്‍ എ ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •